Friday

Weekend Reflection -7

 


അധ്യാപക വിദ്യാഭ്യാസത്തിൻറെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് അധ്യാപന പരിശീലനം. ഒരു വിദ്യാർത്ഥിയിൽ നിന്നും മികച്ച അധ്യാപകരായി പരിവർത്തനപ്പെടുവാൻ ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു. രണ്ടാംഘട്ട പരിശീലനത്തിന്റെ ഓരോ ദിനങ്ങളിലും വളരെ വേഗത്തിൽ കടന്നുപോയത് പോലെ അനുഭവപ്പെട്ടു. വർഷത്തിന്റെ ഭൂരിഭാഗവും പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചെലവഴിക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. അധ്യാപന പരിശീലന കാലഘട്ടത്തെക്കാൾ ജീവിതത്തിലും എന്നും ഓർത്തുവെക്കാൻ പാകത്തിലുള്ള ഒരുപിടി നല്ല ഓർമ്മകൾ തന്നെ ഇടമാണ് പുത്തൂർ സർക്കാർ സ്കൂൾ.  എന്നിലെ അധ്യാപികയെ  മികച്ച രീതിയിൽ പാകപ്പെടുത്തി എടുക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാധിച്ചു.  രണ്ട് ഘട്ടങ്ങളിലായി 70 ഓളം ദിവസം ഇവിടെ ചെലവഴിച്ചതിനാൽ സ്കൂളുമായും  ഇവിടെയുള്ള വിദ്യാർത്ഥികളുമായി നല്ല രീതിയിൽ പൊരുത്തപ്പെട്ടിരുന്നു.

 വളരെയധികം ആസ്വദിച്ചാണ് പരിശീലനം പൂർത്തിയാക്കിയത് അധ്യാപകരുടെ നിർദ്ദേശങ്ങളും വിലയിരുത്തലും കൂടുതൽ മെച്ചപ്പെടുവാനുള്ള പ്രചോദനമായാണ് കണ്ടിരുന്നത് ഈ വാരത്തിലും സ്കൂളിൽ പ്രീ മോഡൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് അധ്യാപകരെ സഹായിച്ചിരുന്നു കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ക്ലാസ് എടുത്തിരുന്നത് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകി നൽകുകയും ചെയ്തു പരിശീലന ഘട്ടത്തിന്റെ അവസാന ദിനത്തിൽ സ്കൂളിൽ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും ചേർന്ന് സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു പ്രധാന അധ്യാപികയുടെയും അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും പ്രകടനത്തെ പ്രവർത്തനത്തെയും അനുമോദിക്കുകയും ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു സ്റ്റാഫ് കൗൺസിലിന്റെ വകയായി മധുരവും വിതരണം ചെയ്തിരുന്നു.

 വളരെയധികം ആസ്വദിച്ചാണ് പരിശീലനം പൂർത്തിയാക്കിയത് അധ്യാപകരുടെ നിർദ്ദേശങ്ങളും വിലയിരുത്തലും കൂടുതൽ മെച്ചപ്പെടുവാനുള്ള പ്രചോദനമായാണ് കണ്ടിരുന്നത് ഈ വാരത്തിലും സ്കൂളിൽ പ്രീ മോഡൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് അധ്യാപകരെ സഹായിച്ചിരുന്നു കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ക്ലാസ് എടുത്തിരുന്നത് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകി നൽകുകയും ചെയ്തു പരിശീലന ഘട്ടത്തിന്റെ അവസാന ദിനത്തിൽ സ്കൂളിൽ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും ചേർന്ന് സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു പ്രധാന അധ്യാപികയുടെയും അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും പ്രകടനത്തെ പ്രവർത്തനത്തെയും അനുമോദിക്കുകയും ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു സ്റ്റാഫ് കൗൺസിലിന്റെ വകയായി മധുരവും വിതരണം ചെയ്തിരുന്നു.

ഞങ്ങൾ കുളക്കടയിലെ അധ്യാപക വിദ്യാർത്ഥികൾ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സ്നേഹസൂചകമായി ഒരു ഉപഹാരവും നൽകിയിരുന്നു സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപികയും എൻറെ മെമ്പർ ടീച്ചറുമായ ദിവ്യ ടീച്ചർ പരിശീലന കാലഘട്ടത്തിൽ ഉടനീളം ഒരു മാർഗ്ഗദർശകയായി എൻറെ കൂടെയുണ്ടായിരുന്നു അവസാന ദിനത്തിൽ ടീച്ചറിനോടും നന്ദിയും സ്നേഹവും സൂചിപ്പിച്ചുകൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത് അധ്യാപന ജീവിതത്തിലും നിത്യജീവിതത്തിലും പ്രാവർത്തികമാക്കുവാൻ സാധിക്കുന്ന നിരവധി പാടങ്ങളും അനുഭവങ്ങളുമാണ് ഈ സ്കൂൾ എനിക്ക് സമ്മാനിച്ചത് അവസാന ദിനത്തിൽ സ്കൂളിലെ മുഴങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭാരമനുഭവപ്പെട്ടു കുറച്ചുനാളുകളായി ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ സ്കൂൾ പടിയിറങ്ങേണ്ടി വരുന്നതിന്റെ വിഷമം അലോസരപ്പെടുത്തിയിരുന്നു എങ്കിലും പൂർണസംതൃപ്തിയോടെയാണ് ഞാൻ സ്കൂളിൻറെ പടിയിറങ്ങിയത് കൂടുതൽ മികച്ച എന്നെയാണ് പുത്തൂർ സ്കൂൾ എനിക്ക് തന്നെ സമ്മാനിച്ചത് ഇനിയും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരുപാട് നല്ല ഓർമ്മകൾ ഉള്ള ഇവിടേക്ക് എന്തെങ്കിലും തിരികെ വരാമെന്ന് ശുഭപ്രതീക്ഷയോടെ ഞാൻ പുത്തൂർ സർക്കാർ സ്കൂളിന്റെ പടി ഇറങ്ങി.




Wednesday

ഇന്നൊവേറ്റീവ് ലെസ്സൺ - നാലാം സെമസ്റ്റർ

 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമെസ്റ്ററിലും ഒരു ഇന്നൊവേറ്റീവ് ലെസ്സൺ അവതരിപ്പിക്കേണ്ടതുണ്ട്.ന്യൂതനമായ അധ്യാപന രീതികളിലൂടെ പഠനപ്രക്രിയയെ കൂടുതൽ ആകർഷകവും ആസ്വാദ്യകരവും ഫലപ്രദവുമാക്കി പരിവർത്തനം ചെയ്യുവാൻ സാധിക്കും അധ്യാപന രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതി ആവിഷ്കരിക്കുന്നതിലൂടെ പഠിതാക്കളുടെ പഠനപ്രക്രിയയിലുള്ള താല്പര്യപ്പെടുത്തുവാൻ കഴിയും

സാമൂഹ്യ  നിയന്ത്രണം എന്ന പഠനാശയമാണ് വ്യത്യസ്തമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചത്  . ഇന്നൊവേറ്റീവ് ലെസ്സൺനു വേണ്ടി ഒരു ഡിജിറ്റൽ കഥാപുസ്തകമാണ് തയാറാക്കിയത്. കഥാരൂപത്തിലുള്ള പഠന ആശയത്തിന്റെ അവതരണം പഠിതാക്കൾക്ക് പഠന പ്രക്രിയയിൽ താല്പര്യം വർധിപ്പിക്കും എന്നതിനാലാണ് ഇത്തരമൊരു കഥാപുസ്തകം നിർമ്മിത ബുദ്ധിയുടെ കൂടി സഹായത്തോടെ തയാറാക്കിയത് .

 സാമൂഹ്യ വ്യവസ്ഥിതിയെ കുറിച്ചുള്ള പഠിതാക്കളുടെ മുന്നറിയിപ്പ് പരിശോധിച്ചു കൊണ്ടാണ് പഠനാശയ അവതരണം ആരംഭിച്ചത്. ശേഷം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ കഥാപുസ്തകം ഐസിടിയുടെ സഹായത്തോടെ ക്ലാസിൽ പ്രദർശിപ്പിച്ചുകൊണ്ട് സാമൂഹ്യ നിയന്ത്രണം എന്ന് ആശയത്തെ അവതരിപ്പിച്ചു. ആശയത്തെ കുറിച്ചുള്ള പൂർണമായ ധാരണ കൈവരിക്കുന്നതിന് വേണ്ടി സാമൂഹ്യ വ്യതിയാനങ്ങൾ സമൂഹത്തിന് നിലനിൽപ്പിനെ ബാധിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുവാനുള്ള പ്രവർത്തനമാണ് പഠിതാക്കൾക്ക് നൽകിയത്. പഠിതാക്കൾ പഠനപ്രക്രിയയിലും പ്രവർത്തനത്തിലും താല്പര്യ പ്രകടിപ്പിക്കുകയും സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു.  കഥാരൂപത്തിലുള്ള പഠനാശയത്തിന്റെ അവതരണം പഠിതാക്കളിൽ പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതായ അനുഭവപ്പെട്ടു. 



https://heyzine.com/flip-book/14dadfa1ce.html

















Monday

Weekend Reflection -6

 ഓരോ അധ്യാപക വിദ്യാർത്ഥികളുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുവാനും നിരന്തരമായ പരിശീലനത്തിലൂടെ വിവിധ കഴിവുകളെ നേടിയെടുക്കാനും അധ്യാപന പരിശീലന കാലം വളരെയധികം സഹായകമാണ് അധ്യാപന പരിശീലന കാലഘട്ടത്തിൽ തന്നെ പ്രകടമായ പല മാറ്റങ്ങളും അധ്യാപക വിദ്യാർത്ഥികളിൽ രൂപപ്പെടുന്നു തടസ്സങ്ങൾ ഒന്നുമില്ലാതെ പരിശീലനത്തിന്റെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു അവതരണം ആയി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ഉണ്ടായിരുന്നു പ്രവർത്തനങ്ങൾ തന്നെ തിരഞ്ഞെടുക്കുകയും പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പ്രീ മോഡൽ പരീക്ഷയും അതോടൊപ്പം കമ്പ്യൂട്ടറിന്റെ പൊതു പരീക്ഷയും നടക്കുന്നതിനാൽ അധ്യാപകർ പൊതുവെ തിരക്കിലായിരുന്നു. ചോദ്യപേപ്പറുകൾ പരീക്ഷ ഹാളിൽ വിതരണം ചെയ്യുവാൻ അധ്യാപകരെ സഹായിക്കുകയും പരീക്ഷ ഹാളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.

 ശ്രദ്ധ മികവ് മുതലായ ക്ലാസുകളുടെ അധ്യാപകരുടെ പ്രത്യേകം പരിശീലന ക്ലാസുകളുടെയും സ്കൂളിലെ വിദ്യാർഥികളുടെ പാഠ്യപ്രവർത്തനങ്ങളിൽ മികവ് കൈവരിക്കുവാൻ അവരെ സഹായിക്കുന്നു വിദ്യാർഥികളുടെ എല്ലാ മേഖലയിലും ഉള്ള വിവിധ പ്രവർത്തനത്തിനായി പരിശ്രമിക്കുകയും നിരന്തരം അവർക്കാവശ്യമായ പ്രോത്സാഹനം പിന്തുണയും നൽകുന്ന ഒരുപറ്റം മാതൃക അധ്യാപകരാണ് പുത്തൂർ സർക്കാർ സ്കൂളിൻറെ ബലം ഇത്തരം അധ്യാപകരിൽ നിന്നും നിരവധി പാഠങ്ങൾ ഉൾക്കൊള്ളുവാൻ ഈ പരിശീലന കാലഘട്ടം സഹായകമായി

Friday

Weekend Reflection -5

വിദ്യാർത്ഥികളുടെ പ്രതിഭയും  സർഗാത്മകതയും ഫലപ്രദമായ ആവിഷ്കരിക്കുന്നതിൽ വിദ്യാലയങ്ങൾ നിർണായ പങ്കുവഹിക്കുന്നു സ്കൂളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ കാര്യമാണ് അധ്യാപന പരിശീലനത്തിന്റെ ആഘോഷങ്ങളുടെയും അഭിമാനത്തിന്റെ ആയിരുന്നു ഈ വാർത്ത പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് പ്രധാന അധ്യാപികയുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്നു ആവശ്യമായ പഠനോപകരണങ്ങൾ ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ചിട്ടയോടെ തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്തിരുന്നു ഓരോ ക്ലാസും വ്യത്യസ്തമായ അവതരിപ്പിക്കുവാൻ സാധിച്ചത് നടപ്പിലാക്കുകയും ചെയ്തിരുന്നു

 ഈ ആഴ്ചയിൽ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞങ്ങളുടെ കോളേജിൽ നിന്നും സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ബിനി ടീച്ചറും ജനറൽ എജുക്കേഷൻ അധ്യാപിക ഡോക്ടർ ദുർഗ ലക്ഷ്മി ടീച്ചറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു. ക്ലാസ് നിരീക്ഷിച്ചതിനു ശേഷം അധ്യാപകർ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുറച്ചുകൂടി മികവോടെ ക്ലാസ് എടുക്കുവാനുള്ള പ്രചോദനം അധ്യാപകരുടെ വിലയിരുത്തലിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും ലഭിച്ചു.



 വർഷത്തിലെ സംസ്ഥാനതല കലോത്സവം ശാസ്ത്രമേള കായികമേള എന്നിവയിൽ മത്സരിച്ച വിജയിച്ച സ്കൂളിൽ നിന്നും സ്കൂളിനും നാടിനും അഭിമാനമായി മാറിയ 37 പ്രതിഭകളെ അധ്യാപിക അനുമോദിക്കുകയും അതോടൊപ്പം ഒരു അനുമോദന റാലി നടത്തുകയും ചെയ്തു വിദ്യാർഥികൾക്കും ലഭിക്കുന്ന അധ്യാപനം എന്ന ശ്രേഷ്ഠമായ കലയുടെ പ്രസക്തിയും വ്യാപ്തിയും തിരിച്ചറിയാൻ ഇത്തരം സാഹചര്യങ്ങൾ സഹായകമാകുന്നു

Thursday

പ്രതിഭാ അനുമോദനം

 പ്രതിഭാ അനുമോദനം 

2024 -25 വർഷത്തിലെ സംസ്ഥാനതല കലോത്സവം ശാസ്ത്രമേള കായികമേള എന്നിവയിൽ മത്സരിച്ച വിജയിച്ച സ്കൂളിനും നാടിനും അഭിമാനമായി മാറിയ 37 പ്രതിമകളെ അനുമോദിക്കുകയും ഒപ്പം ഒരു അനുമോദന റാലിയും നടത്തുകയുണ്ടായി ഈ വർഷത്തെ സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ വൃത്തത്തിലും ഇംഗ്ലീഷ് കരസ്ഥമാക്കി സ്കൂളിന് അഭിമാന അർഹമായ നേട്ടങ്ങൾ സംബന്ധിച്ച് എല്ലാ പ്രതിഭകളെയും  അധ്യാപികയും അധ്യാപകരും അഭിനന്ദിച്ചു.







Saturday

Weekend Reflection -4

 പുതുവർഷത്തിന്റെ പ്രതീക്ഷയുടെയും പ്രത്യാശ പ്രത്യാശയുടെയും നിറവോടെയാണ് ഈ ഭാരം കടന്നുപോയത് 2025 എന്ന നവവത്സരം ആഗതമായപ്പോൾ അധ്യാപന പരിശീലനം മികവോടെ പൂർത്തിയാക്കണമെന്ന് ആയിരുന്നു മനസ്സിലെ ലക്ഷ്യം വളരെയധികം സന്തോഷത്തോടെയാണ് പുതുവർഷത്തെയും പരിശീലനത്തിന്റെ മറ്റൊരു വാരത്തെ ഈ വരത്തിൽ നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് പ്രകാരമുള്ള ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.  പഠനാശയങ്ങളുടെ അവതരണം ആയി ബന്ധപ്പെട്ട കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ വ്യക്തമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു പഠന ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു മനസ്സിൽ ആസൂത്രണം ചെയ്തത് പോലെ തന്നെ ആശയങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി എല്ലാ കാര്യങ്ങൾക്കും സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു.  പുത്തൻ പ്രതീക്ഷകളുടെയും തുടക്കങ്ങളുടെയും വേളയായ പുതുവത്സര ദിനത്തെ ആഘോഷത്തോടെയാണ് പുത്തൂർ സ്കൂൾ വരവേറ്റത് പുതുവത്സര ദിനത്തിൽ അസംബ്ലിയോട് കൂടി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് എല്ലാ അധ്യാപകർക്കും അധ്യാപക വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപിക കേക്ക് വിതരണം ചെയ്തിരുന്നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ കൊല്ലം ജില്ലയിലെ പ്രതിനിധീകരിച്ച് പഴയ നൃത്തം ഇംഗ്ലീഷ് സ്കിറ്റ് എന്നീ മത്സരങ്ങളിൽ പുത്തൂർ സർക്കാർ സ്കൂളിൽ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 

 പുത്തൂർ ഗവൺമെൻറ് സ്കൂളിൻറെ അഭിമാനമായ മത്സരാർത്ഥികൾക്ക് പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും വിജയാശംസകൾ അറിയിച്ചിരുന്നു. വിഖ്യാത സാഹിത്യകാരനായ എം ടി വാസുദേവൻ നായരുടെ അനുസ്മരണ ചിത്രപ്രദർശനം ഈ വാരത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി അതോടൊപ്പം നടത്തുകയുണ്ടായി അതുല്യ കലാകാരനായ എംടിയുടെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശത്തിന് കഥ ശേഷം എന്ന നാമമാണ് നൽകിയിരുന്നത് ഇന്ത്യയുടെയും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളുടെയും കാർട്ടൂൺ ചിത്രങ്ങൾ കുറിപ്പുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു ഉൾപ്പെടുത്തി അതിലൂടെ വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ കൂടി പ്രദർശിപ്പിക്കുവാൻ സാധിച്ചു അധ്യാപന പരിശീലനത്തിന്റെ രണ്ടാംഘട്ടവും വളരെ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത് കാലഘട്ടത്തിലെ ഓരോ ദിനം കടന്നുപോകും കൂടുതൽ മെച്ചപ്പെടുവാനും ആത്മവിശ്വാസം വർധിക്കുന്നത് അവസരങ്ങൾ ഒരുക്കുന്നു

Tuesday

കഥാശേഷം

കഥാശേഷം

പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് 2025 ജനുവരി ഒന്നിന് കഥ ശേഷം എന്ന പേരിൽ അന്തരിച്ച വിഖ്യാതനായ സാഹിത്യകാരനായ എം ടി വാസുദേവൻ നായരുടെ  അനുസ്മരണ ചിത്രപ്രദർശനം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. അതോടൊപ്പം ആനി ദിവസം തന്നെ സ്കൂൾ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഒരു അനുസ്മരണ യോഗവും നടത്തിയിരുന്നു.






 നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്ര സംവിധായകൻ നാടകകൃത്ത് സാഹിത്യകാരൻ എന്ന നിലകളിൽ പ്രശസ്തനായ അതുല്യ കലാകാരനായ എംടിയുടെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനമായിരുന്നു കഥാശേഷം

Saturday

Weekend Reflection -3

വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്തയും ക്രിയാത്മകതയും വളർത്തിയെടുക്കുന്നതിൽ സ്കൂളും അധ്യാപകരും നിർണായകമായ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു കഴിവ് അധ്യാപന പരിശീലനത്തിലൂടെ ആർജിച്ചടുക്കുവാൻ സാധിക്കുന്നു. അധ്യാപന പരിശീലന കാലഘട്ടത്തിന്റെ മറ്റൊരുവാരം കൂടി വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു .5 പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഈ വാരത്തിലുണ്ടായിരുന്നത്. പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ വഹിക്കുകയും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുണയും പങ്കാളിത്തവും നൽകുവാൻ സാധിക്കുകയും ചെയ്തു.


    ഈ വാരത്തിൽ ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ പഠന ആശയങ്ങൾക്കും വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു.  പഠന ആശയത്തിന്റെ അവതരണത്തിന് ആവശ്യമായ പഠനോപകരണങ്ങൾ ലെസ്സൺ പ്ലാൻ അനുയോജ്യമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ചിട്ടയോടെ തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്തിരുന്നു. വിവിധ മാതൃകകളിൽ ക്ലാസ് എടുക്കുവാൻ സാധിച്ചതിലും സന്തോഷം തോന്നി. ആശയ അവതരണത്തെ മികവുറ്റതായി മാറ്റുവാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടക്കുകയും അവ നടപ്പിലാക്കുകയും ചെയ്തിരുന്നു .പഠിതാക്കൾ പഠനപ്രക്രിയയിലും പ്രവർത്തനങ്ങളിലും വളരെ സജീവമായി ഊർജ്ജസ്വലതയോടെ പങ്കെടുക്കുകയും ചെയ്തിരുന്നു.

    3, 6, 9 ക്ലാസ് വിദ്യാർത്ഥികൾക്കായി നാഷണൽ അച്ചീവ് മെൻറ് സർവ്വേയുടെ അവസാനഘട്ട പരീക്ഷ ഈ വാരത്തിൽ നടത്തിയിരുന്നു. ഓരോ ക്ലാസ് മുറികളിലും ചോദ്യപേപ്പറുകൾ എത്തിക്കുന്നതിനുള്ള ചുമതല പ്രധാന അധ്യാപിക നൽകുകയും അവ കൃത്യമായി നിറവേറ്റുകയും ചെയ്തിരുന്നു.

 അടുത്ത ആഴ്ചയിൽ നടക്കുവാൻ പോകുന്ന അർദ്ധ വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു സ്കൂൾ. പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകുകയും പരീക്ഷ ടൈംടേബിൾ വിതരണം ചെയ്യുവാനും എല്ലാം അധ്യാപകരെ സഹായിച്ചിരുന്നു.

 പഠിതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും ക്ലാസ്സിനെ നയിക്കുവാനും ക്ലാസ് മുറിയിലെ അച്ചടക്കം നിയന്ത്രിക്കുവാനും ഇതിനോടകം പഠിച്ചു കഴിഞ്ഞു. ദിനംപ്രതി കൂടുതൽ മെച്ചപ്പെടുന്നു എന്നാണ് അനുഭവം കൂടുതൽ സന്തോഷവും ആത്മവിശ്വാസവും വർധിപ്പിച്ചു.

Friday

Weekend Reflection -2

അധ്യാപന പരിശീലനത്തിന്റെ ഓരോ ഘട്ടവും ഓരോ ദിനങ്ങളും കടന്നുപോകുന്തോറും സ്വന്തം കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള അവസരമാണ് ലഭിക്കുന്നത്. ആശയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുവാനും ക്ലാസ് മുറിയിലെ വിദ്യാർത്ഥികളെ നിയന്ത്രിക്കുവാനുമുള്ള പ്രാപ്തി ദിനംപ്രതി വർദ്ധിക്കുന്നതായി തോന്നാറുണ്ട്. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലനത്തിന്റെ മറ്റൊരു വാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു.  ലെസ്സൺ പ്ലാൻ പ്രകാരമുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

     പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്തിരുന്നു. ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ ആശയങ്ങൾക്കും പിന്നിൽ കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നു.   ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പഠന ആശയ അവതരണത്തിൽ തെറ്റുകൾ വരാതെ പരമാവധി ശ്രദ്ധ നൽകിയിരുന്നു. മുൻ ക്ലാസുകളിൽ നിന്നും ലഭിച്ച അനുഭവങ്ങളെ മുൻനിർത്തി കൊണ്ടാണ് ഈ വാരത്തിലെ എല്ലാ ക്ലാസ്സുകളും എടുത്തത്.  


ഈ വാരത്തിൽ ഉടനീളം കൊല്ലം ജില്ലാ കലോത്സവം നടക്കുകയായിരുന്നതിനാൽ അധ്യാപകരുടെ ദൗർലഭ്യം ഉണ്ടായിരുന്നു. അധ്യാപകർ മത്സരാർത്ഥികളോടൊപ്പം വിവിധ വേദികളിൽ അവർക്കാവശ്യമായ പിന്തുണ നൽകുവാൻ പോയിരുന്നു. ഈ അവസരങ്ങളിൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവമായ പിന്തുണയും പങ്കാളിത്തവും നൽകിയിരുന്നു. മത്സരാർത്ഥികളുടെ പരിശീലന സമയങ്ങളിൽ പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.

 


 സ്കൂൾ  ലൈബ്രറിയിൽ ഒരു റീഡിങ് കോർണർ സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട ഉപകരണങ്ങളുടെ കൃത്യമായ കണക്കെടുത്തുകൊണ്ട് അവയെ അടുക്കിവെക്കുവാൻ ലൈബ്രറി ചുമതലയുള്ള മലയാളം അധ്യാപിക സൂസൻ ടീച്ചറിനെ സഹായിച്ചിരുന്നു. ലൈബ്രറി നവീകരണത്തിൽ ടീച്ചർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. അധ്യാപന പരിശീലന കാലഘട്ടം എല്ലാതരത്തിലും ഒരു അധ്യാപക വിദ്യാർത്ഥിയെ മികച്ച അധ്യാപികയാക്കി മാറ്റുവാൻ പ്രാപ്തയാക്കുന്നു. ഒരു അധ്യാപികയുടെ വ്യത്യസ്തങ്ങളായ ചുമതലകളെ കുറിച്ച് ഈ പരിശീലന പരിശീലന കാലയളവിൽ തിരിച്ചറിയുവാൻ സാധിച്ചു . ഒരുപാട് പുതിയ അറിവുകളും പാഠങ്ങളും അനുഭവങ്ങളും നേടിയെടുക്കുവാൻ ഈ പരിശീലന കാലഘട്ടം വളരെയധികം സഹായകമായി.

Weekend Reflection -1

 രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി വീണ്ടും തിരികെ പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ മനസ്സിൽ സന്തോഷം തോന്നി ആദ്യഘട്ട പരിശീലന കാലത്തെ പോലെ ആശങ്കകൾ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല സ്കൂൾ അന്തരീക്ഷവുമായി നല്ല രീതിയിൽ ഇതിനോടകം പൊരുത്തപ്പെട്ടിരുന്നു നന്നായി പൂർത്തിയാക്കുവാൻ സാധിച്ചു മൂന്ന് പ്രവർത്തി ദിനങ്ങൾ ആണ് ലഭിച്ചത് ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെ മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു. 



 പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു പ്രധാനമായും രണ്ട് ക്ലാസുകളാണ് ഈ വാരത്തിൽ എടുക്കുവാൻ സാധിച്ചത് ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശങ്ങൾക്കും പിന്നെ കൃത്യമായി മുന്നൊരുക്കങ്ങളും ആസൂത്രണവും ഉണ്ടായിരുന്നു പഠന ആശയങ്ങൾ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു ആവശ്യമായ എല്ലാ പഠനോപകരണങ്ങൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്തു പഠിതാക്കൾ പഠനപ്രക്രിയയുമായി പങ്കെടുക്കുന്നതിനാൽ മനസ്സിൽ സന്തോഷം തോന്നിയിരുന്നു.  ലോക ശിശുദിനം ഈ വാരത്തിലായിരുന്നു അന്താരാഷ്ട്ര ശിശുദിനം ആദ്യമായി പ്രഖ്യാപിച്ചത് 1950 ആയിരുന്നു ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമിക്കും കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പഠിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു.  



കലോത്സവം കുളക്കട സർക്കാർ സ്കൂളിൽ വച്ച് നടന്നുവരികയാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനായി വിദ്യാർഥികളും അവർക്കാവശ്യമായ സഹായവും പിന്തുണയും നൽകുവാനായി അധ്യാപകരും കലോത്സവം നഗരിയിൽ പോയിരുന്നു. 



അധ്യാപകർ കലോത്സവം ചുമതലയുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നതിനാൽ എല്ലാ ക്ലാസ്സുകളുടെയും ചുമതല ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും നിയന്ത്രിക്കുന്നതിലും സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും നേരിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു എങ്കിലും ഇത്തരം ഒരു അനുഭവം പുതുമയുള്ളതായിരുന്നു വിദ്യാർഥികളെ നിയന്ത്രിക്കുവാൻ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നടപ്പിലാക്കുവാനും അധ്യാപകർ എത്രമാത്രം പരിശ്രമിക്കണമെന്ന് ഈ അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ വാരത്ത് ലഭിച്ചത് പരിസരത്തിന്റെ ഓരോ ഘട്ടവും ദിനങ്ങളും കടന്നുപോകുന്നതും വ്യത്യസ്തങ്ങളായ അനുഭവങ്ങളും അറിവുകളും നേടിയെടുക്കുവാൻ കഴിയുന്നു.

Teaching practice- 2nd phase

 ഫലപ്രദമായ അധ്യാപക വിദ്യാഭ്യാസത്തിനു അധ്യാപന പരിശീലനം അവിഭാജ്യമായ ഘടകമാണ് . രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിനായി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും തിരികെ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേർന്നു . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യ ദിനത്തിൽ അനുഭവപ്പെട്ട ആശങ്കകളൊന്നും ഇപ്പോൾ മനസ്സിലില്ല.  ഈ സ്കൂളിന്റെ അന്തരീക്ഷവുമായി വളരെയധികം പൊരുത്തപ്പെടുവാൻ സാധിച്ചു. അതിനാൽ വളരെ സന്തോഷത്തോടു കൂടിയാണ് പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് .  128 വർഷത്തെ വിദ്യാഭ്യാസ ചരിത്രവും പാരമ്പര്യവുമുള്ള പുത്തൂർ സർക്കാർ സ്കൂളിന്റെ ഒരു ഭാഗമാകുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.



Weekend Reflection - 10

 വിദ്യാർത്ഥികളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുവാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരുമായി മാറ്റുന്നതിൽ അധ്യാപകർനിർനായ പങ്കുവഹിക്കുന്നു.  മറ്റു തൊഴിലുകൾക്ക് കൂടി അടിത്തറ പാകുന്ന തൊഴിലാണ് അധ്യാപനം. ഇത്തരത്തിലുള്ള ഒരു ശ്രേഷ്ഠമായ തൊഴിൽ ചെയ്യുവാനും അതിനെക്കുറിച്ച് പഠിക്കുവാൻ സാധിച്ചത് വളരെ സന്തോഷമുളവാക്കുന്നു. അധ്യാപന പരിശീലന കാലഘട്ടത്തിന്റെ അവസാന വാരവും വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു. ജീവിതത്തിൽ ഒരുപാട് അറിവുകളും അനുഭവങ്ങളും നേടിയെടുക്കുവാൻ പരിശീലന കാലഘട്ടം സഹായകമായി.

സപ്താംഗങ്ങൾ എന്ന പഠന ആശയത്തെ ഇന്നവേറ്റീവ്  ലെസ്സൺ ആയി ഈ വാരത്തിൽ അവതരിപ്പിക്കുകയുണ്ടായി. നിർമ്മിത ബുദ്ധിയുടെ  സഹായത്തോടെ ഒരു അനിമേഷൻ വീഡിയോ തയ്യാറാക്കിയിരുന്നു. അത് പ്രദർശിപ്പിച്ചു കൊണ്ടാണ്  ഇന്നോവേറ്റീവ് ലെസ്സൺ അവതരിപ്പിച്ചത്. പഠിതാക്കൾ വളരെ സജീവമായ ഊർജ്ജലരായി പഠനപ്രക്രിയയിൽ പങ്കെടുത്തു.



ഈ ആഴ്ചയിൽ നാഷണൽ  അച്ചീവ് മെൻറ് സർവ്വേയുടെ പരീക്ഷയുണ്ടായിരുന്നു.  ഒമ്പതാം ക്ലാസ്സിൽ പരീക്ഷ നടത്തുവാൻ അവസരം ലഭിച്ചു. അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള മറ്റു ചുമതലകൾ നിർവഹിക്കും സ്കൂളിൻറെ പ്രവർത്തനങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.ബിഎഡ് കരിക്കുലത്തിൻറെ ഭാഗമായുള്ള അച്ചീവ്മെൻറ് ടെസ്റ്റ് നടത്തുവാൻ സാധിച്ചു. പരിശീലന ഘട്ടത്തിന്റെ അവസാന ദിനം സമ്മിശ്ര വികാരങ്ങൾ നിറഞ്ഞതായിരുന്നു. 

പഠന ആശയത്തിന്റെ അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ, ക്ലാസ് എടുക്കുക, സ്കൂൾ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അധ്യാപകരും വിദ്യാർത്ഥികളുമായുള്ള ഊഷ്മളമായ സൗഹൃദം, ഇവയെല്ലാം തന്നെ കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ  ദിനചര്യയായിരുന്നു. അതുകൊണ്ട് തന്നെ സ്കൂൾ കവാടം നടന്നപ്പോൾ വല്ലാത്ത സങ്കടം മനസ്സിൽ അനുഭവപ്പെട്ടു. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന  ഒരു പിടി നല്ല ഓർമ്മകൾ തന്ന,എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരിടത്തേക്ക് വീണ്ടും തിരികെ വരാമെന്ന് ശുഭപ്രതീക്ഷയോടെ ഞാൻ അവിടെ നിന്നും പടിയിറങ്ങി.




Monday

ഇന്നൊവേറ്റീവ് ലെസ്സൺ - മൂന്നാം സെമസ്റ്റർ

ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒരു ഇന്നൊവേറ്റീവ് ലെസ്സൺ അവതരിപ്പിക്കുവാൻ നിർദേശിച്ചിട്ടുണ്ട്. അതിനു വേണ്ടി സപ്‌തംഗങ്ങൾ എന്ന ആശയം ആണ് ക്ലാസ്സിൽ അവതരിപ്പിച്ചത്. സപ്‌തംഗങ്ങൾ എന്ന പഠന ആശയത്തെ നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു അനിമേഷൻ വീഡിയോ തയ്യാറാക്കിയാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്. ദൃശ്യങ്ങളിലൂടെയുള്ള പഠന ആശയങ്ങളുടെ അവതരണം പഠിതാക്കളിൽ പഠന പ്രക്രിയയിൽ താല്പര്യം വർധിപ്പിക്കും എന്ന അനുമാനത്തിലാണ് ഇത്തരമൊരു അനിമേഷൻ വീഡിയോ തയാറാക്കിയത്. മാറുന്ന വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഇത്തരം അവസരങ്ങൾ സഹായിക്കുന്നു.


 https://youtu.be/9f1do-17ypk?si=U7Bvh-Kuz7vdFIA7