Friday

Teaching practice- 2nd phase

 ഫലപ്രദമായ അധ്യാപക വിദ്യാഭ്യാസത്തിനു അധ്യാപന പരിശീലനം അവിഭാജ്യമായ ഘടകമാണ് . രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിനായി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും തിരികെ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേർന്നു . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യ ദിനത്തിൽ അനുഭവപ്പെട്ട ആശങ്കകളൊന്നും ഇപ്പോൾ മനസ്സിലില്ല.  ഈ സ്കൂളിന്റെ അന്തരീക്ഷവുമായി വളരെയധികം പൊരുത്തപ്പെടുവാൻ സാധിച്ചു. അതിനാൽ വളരെ സന്തോഷത്തോടു കൂടിയാണ് പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് .  128 വർഷത്തെ വിദ്യാഭ്യാസ ചരിത്രവും പാരമ്പര്യവുമുള്ള പുത്തൂർ സർക്കാർ സ്കൂളിന്റെ ഒരു ഭാഗമാകുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.