Monday

Digital Textbook

B.Ed. curriculum suggests the exposure to curriculum development for the student-teachers. It involves the preparation of sample unit of textual material in digital form.


https://online.fliphtml5.com/ndyqt/bvwe/#p=1

Friday

Weekend Reflection - 8

 ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള വിവേകബുദ്ധിയാണ് ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യം അതിനൊരുവനെ സഹായിക്കുന്നതിന് വിദ്യാലയവും അധ്യാപകരും ആണ് അധ്യാപന പരിശീലന കാലഘട്ടം പ്രകടമായ പല മാറ്റങ്ങളും അധ്യാപക വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലനത്തിന് മറ്റൊരു പൂർത്തിയാക്കുവാൻ സാധിച്ചു പ്രകാരമുള്ള ക്ലാസുകൾ എടുക്കുക അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു.  അവതരണമായി ബന്ധപ്പെട്ട് കൃത്യമായി ഒരു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ഉണ്ടായിരുന്നു പഠനാശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു പ്രത്യേക ശ്രദ്ധ പുലർത്തി രൂപീകരണത്തിന് വേണ്ടി അവരിൽ നിന്നും പരമാവധി പ്രതികരണം തേടുവാൻ തീരുമാനിച്ചിരുന്നു. 

 പഠിതാക്കളുടെ ശരിയായ പ്രതികരണങ്ങൾക്ക് അനുമോദനവും തെറ്റായ പ്രതികരണങ്ങൾക്ക് ഉത്തരങ്ങളെ ശരിയാക്കാൻ ആവശ്യമായ പ്രചോദനം പ്രോത്സാഹനം നൽകിയിരുന്നു ഈ ആഴ്ചയിൽ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞങ്ങളുടെ കോളേജിൽ നിന്ന് സാമൂഹ്യശാസ്ത്ര അധ്യാപകർ വന്നിരുന്നു. ബുദ്ധമതം അവതരിപ്പിക്കുന്നതാണ് നിരീക്ഷിച്ചത് അധ്യാപക ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ചെയ്തിരുന്നു മുൻ ക്ലാസുകളെ സന്തോഷമുണ്ടാക്കി ഇനിയും കുറച്ചുകൂടി കൂടുതൽ ക്ലാസ്സ് എടുക്കുവാനുള്ള പ്രചോദനം പ്രതികരണത്തിൽ നിന്നും ലഭിച്ചു. 


പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 25 അധ്യായന വർഷത്തിലെ അരങ് എന്ന സ്കൂൾ കലോത്സവം ഈ വാരത്തിൽ   നടത്തുകയുണ്ടായി. സ്കൂൾ കവാടം വേദി ഗ്രീൻ റൂം എന്നിവിടങ്ങളിൽ എല്ലാം തന്നെ മേൽനോട്ടം വഹിച്ചിരുന്നു. വിദ്യാർഥികളിലെ സർഗ്ഗവാസനയുടെ ഫലപ്രദമായ ആവിഷ്കാരത്തിലും കലോത്സവത്തിന്റെ കാര്യക്ഷമതവുമായി നടത്തിപ്പിനു വേണ്ടി പ്രധാന അധ്യാപകരും കലോത്സവത്തിന്റെ ചുമതയുള്ള അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ഉത്തരവാദിത്വം നിറവേറ്റിയിരുന്നു അരങ്ങ വേദിയിൽ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ നൽകി. കുളക്കട ഉപജില്ലാ ശാസ്ത്രമേള പൂവറ്റൂരിൽ വച്ച് ഈ ആഴ്ചയിൽ നടക്കുകയുണ്ടായി ഈ വർഷത്തിലെ ശാസ്ത്രോത്സവത്തിന്റെ പ്രമേയം സമൂഹത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും എന്നതായിരുന്നു ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ അവരവരുടെ വ്യത്യസ്തങ്ങളായ കഴിവുകളെ മികവോടെ മത്സരത്തിൽ ആവിഷ്കരിച്ചു കുളക്കട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിലും ശാസ്ത്രം മേളയിലും പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കറുത്ത ഗ്രൂപ്പ് പ്രോജക്ട് വർക്കിംഗ് മോഡൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.



വിദ്യാർഥികളുടെ കഴിവുകളെ ആവിഷ്കരിക്കുന്ന കലോത്സവത്തിനും ശാസ്ത്രമേളയ്ക്ക് വിദ്യാർത്ഥികളെ പ്രധാന അധ്യാപിക മറ്റ് അധ്യാപകരും പ്രചോദനവും പ്രോത്സാഹനവും നൽകിയത് കണ്ടപ്പോൾ മനസ്സിൽ ആനന്ദം തോന്നി. പഠിതാക്കളിലെ സർഗ്ഗവാസനയെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കു വഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ മാതൃക അധ്യാപകർ.

Weekend Reflection- 7

 അധ്യാപക വിദ്യാഭ്യാസത്തിൻറെ ഒരു അഭിവാദ്യ ഘടകമാണ് അധ്യാപന പരിശീലനം വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരായി പരിവർത്തന ഈ കാലഘട്ടത്തിൽ ഫലപ്രദമായ അധ്യാപനത്തിന് ആവശ്യമായ ആശയ ആസൂത്രണം ക്ലാസ് റൂം നിയന്ത്രണം കാര്യക്ഷമമായ ആശയവിനിമയം എന്നിവ പോലുള്ള ആവശ്യ അധ്യാപന കഴിവുകളെ വളർത്തിയെടുക്കുവാൻ അധ്യാപക വിദ്യാർത്ഥികളെ സഹായിക്കുന്നു.  മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിന്റെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു പ്രകാരമുള്ള ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപകരും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു ആശയങ്ങളുടെ അവതരണമായി ബന്ധപ്പെട്ട് കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു ആശയങ്ങൾ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു ആശയ അവതരണത്തിന്റെ രീതിയിലും ശൈലിയിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു മുൻ ക്ലാസുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെ മുൻനിർത്തി കൊണ്ടാണ് ഈ വാർത്ത എല്ലാ ക്ലാസ്സുകളും എടുത്തത്.  ലോക വിദ്യാർഥി ദിനം ഈ വാരത്തിൽ ആയിരുന്നതിനാൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിതാക്കൾ ഒരു അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു. അടുത്ത ആഴ്ചയിൽ നടക്കുവാൻ പോകുന്ന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി രചന മത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി വിദ്യാർഥികൾ വളരെ സജീവമായി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മത്സരങ്ങളെ കൃത്യവും സമയബന്ധിതവുമായി നടത്തുന്നതിനാവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയിരുന്നു .



 കൊട്ടാരക്കരയിൽ വെച്ച് നടന്ന കൊല്ലം ജില്ലാ തല കായിക മേളയിൽ നടത്ത മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് പുത്തൂർ   ഗവണ്മെന്റ്    സ്കൂളിലെ  ഹയർ സെക്കന്ററി വിദ്യാർത്ഥിനി അരുണിമ സ്കൂളിന് അഭിമാനമായി . കൊച്ചിയിൽ വെച്ച് നടക്കാൻ പോകുന്ന സംസ്ഥാന തല കായിക മേളയിൽ നടത്ത മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിക്കുന്നത് അരുണിമയായിരിക്കും.  


അടുത്ത ആഴ്ചയിൽ പൂവറ്റൂരിൽ വെച്ച് നടക്കുവാൻ പോകുന്ന
 ഉപജില്ലാ ശാസ്ത്രമേളയുടെ തയ്യാറെടുപ്പുകൾ ഈ വാരത്തിൽ തന്നെ ആരംഭിച്ചിരുന്നു ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയത്തി എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളിൽ സ്കൂളിലെ പ്രതിനിധീകരിച്ച് നിരവധി വിദ്യാർത്ഥികൾ ഉപജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കുന്നുണ്ട് മത്സരത്തിന് ആവശ്യമായ തയ്യാറെടുപ്പുകളിൽ എല്ലാം വിദ്യാർഥികളുടെയും മേളയുടെ ചുമതലയുള്ള അധ്യാപകരുടെയും സഹായിച്ചു.

 അധ്യാപക പരിശീലന കാലഘട്ടം എല്ലാ തരത്തിലും ഒരു അധ്യാപക വിദ്യാർത്ഥിനി അധ്യാപക മാറ്റുവാൻ വിവിധ മത്സരങ്ങളുടെ നടത്തത്തിന് വേണ്ട സഹായവും പിന്തുണയും നൽകുന്നതിലൂടെ കൃത്യവും സമയബന്ധിതമായി ഒരു മത്സരം ഒരുപാട് പുതിയ അറിവുകളും പാഠങ്ങളും അനുഭവങ്ങളും നേടിയെടുക്കുവാൻ പരിശീല കാലഘട്ടം വളരെ സഹായകരമാണ്.

Thursday

Weekend Reflection - 6

 അധ്യാപന പരിശീലനം അധ്യാപക വിദ്യാർത്ഥികൾക്ക് അവരെ സ്വയം വിലയിരുത്തുവാനും സ്വന്തം ശക്തിയും പോരായ്മകളും തിരിച്ചറിയുവാനും ഉള്ള ഒരു സുവർണ്ണ അവസരമാണ്.  ഭാവിയിൽ മികച്ച അധ്യാപകരായി പരിവർത്തനപ്പെടുവാൻ ആവശ്യമായ കഴിവും അറിവും ധാരണയും വികസിപ്പിക്കുവാൻ ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിലെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു. നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഈ വാരത്തിൽ ഉണ്ടായിരുന്നത്. സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു.  ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ പഠന ആശയങ്ങൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയിരുന്നു. പഠന ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ആശയങ്ങളുടെ അവതരണരീതി എന്നിവയിലെല്ലാം തന്നെ ആവശ്യമായ ശ്രദ്ധ പുലർത്തിയിരുന്നു. സംഘന്വേഷണ മാതൃക ക്ലാസെടുക്കുവാൻ സാധിച്ചത് ഒരു പുതിയ അനുഭവമായി മാറി.  

 പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്ര പോയിരുന്നതിനാൽ സ്കൂളിൽ പൊതുവേ അധ്യാപകരുടെ ലഭ്യത കുറവ് ഉണ്ടായിരുന്നു. ഈ ആഴ്ചയിൽ ധാരാളം സബ്സ്റ്റിറ്റ്യൂഷൻ ക്ലാസുകളും ലഭിച്ചിരുന്നു.



ഗാന്ധിജയന്തി ദിനവുമായി അനുബന്ധിച്ച് ഈ വാരത്തിൽ സ്കൂളിൽ ഒരു സ്പെഷ്യൽ അസംബ്ലി നടത്തിയിരുന്നു. പ്രാർത്ഥനയും വാർത്തയും ചിന്താവിഷയവും ഉൾപ്പെട്ട അസംബ്ലിയിൽ പ്രധാന അധ്യാപിക വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഉപജില്ലാ കായികമേള വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. 

 അന്തർദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ഒരു അവബോധ ക്ലാസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയിരുന്നു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് 2012 മുതൽ ഐക്യരാഷ്ട്ര സംഘടന ഇങ്ങനെ ഒരു ദിനം ആചരിച്ചു തുടങ്ങിയത്.



കേരള സർക്കാരിൻറെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് ഭാഗമായി സമപ്രായക്കാരുടെ ബന്ധം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കപ്പാസിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തിയിരുന്നു. 

 പരിസ്ഥിതി സംരക്ഷണത്തിനും പഠിതാക്കളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആയി രൂപകൽപ്പന ചെയ്ത സ്കൂൾ ശുചിത്വ ക്ലബ് അംഗങ്ങളുടെ ഒരു മീറ്റിംഗ് ഈ വാരത്തിൽ നടക്കുകയുണ്ടായി. സ്കൂളിലെ പ്ലാസ്റ്റിക് നിക്ഷേപവും ശുചിമുറിയിലെ ശുചിത്വ കുറവുമായിരുന്നു ചർച്ച വിഷയം. മീറ്റിങ്ങിന്റെ ഫലമായി ശുചിത്വം കൃത്യമായി പാലിക്കാത്ത ക്ലാസിന് ബ്ലാക്ക് സ്റ്റാർ സ്ഥാനം നൽകുവാൻ തീരുമാനിച്ചു.



അധ്യാപന പരിശീലന കാലഘട്ടത്തിലെ ഓരോ ദിനങ്ങളും വ്യത്യസ്തങ്ങളായ അനുഭവങ്ങളും പ്രതിഫലനങ്ങളും നൽകുന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും കൂടുതൽ മെച്ചപ്പെടുവാൻ സാധിക്കുന്നു എന്ന് തോന്നൽ മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. കൂടുതൽ ക്രിയാത്മകമായി വരും ദിവസങ്ങളിൽ ക്ലാസുകൾ എടുക്കണം എന്ന് ആഗ്രഹവും മനസ്സിൽ ഉദിച്ചു.

Friday

Methods of teaching Social Studies - B Veena Kumari and Digumarthi Bhaskara Rao

 The teaching of Social studies is of greater significance in the constriction of an ideal Society and is preparing the students as responsible and conscientious citizens of the Society. The book methods of teaching social studies is a great book that deals with the diverse methods of teaching social studies in order to make the subject more interesting and appealing to the students. The methods of tracking each subject plays a pivotal role in enhancing the efficiency of their practitioners. The book tried to identify the important methods of teaching social studies and act as a Source of knowledge to the educators of social Studies. This book throws light upon the various ways through which attitudes, ideals and appreciation can be developed among the pupil by imparting social studies. 


Social science includes a body of knowledge that deals with social and cultural aspects of human life. The teaching of social studies s vital at the school levels as it makes students to bесоmе responsible and rational citizens. This book aims at providing educators, knowledge and awareness about the possible diverse methods through which the subject matter of Social studies can be imparted. This book highlight all the areas from the curriculum development to behavioral changes among pupil by the teaching of social studies. Methods of teaching, teaching aids, Note of technology, course selection, lesson planning and art of questioning are included in this book. It is a vey comprehensive book that cover everything a social studies teaches needs to know. This book is written by & Veena Kumari and Bhaskara Rao by covering all the aspects of methods of teaching of social studies. From the significance of the teachers of social Studies to the behavioral changes of pupil as part of teaching of social studies is included in the book. Twenty one concepts related to Social studies are described in the book with each chapters deals with the detailed definition, significance and application of the concepts. The authors succeeded in giving a comprehensive account of the various methods of teaching social studies. This book also described about the appropriate syllabus for each class according to the students cognitive structure on the chapter which discusses curriculum and syllabus. The book "methods of teaching social studies" by B. Veena Kumari and Bhaskara Rao Consists of twenty one chapters, with each one of them dealing with various concepts related to the teaching of social studies. since the genre of the book comes under the category of academic, most of the content is associated with the teaching of social studies. The readers are given the freedom to read each chapter Individually as each chapter deals with separate content. Another notable specialty of this book is that each of chapter in this book incorporates reviews questions at the end and some chapters have a brief summary.  A detailed explanation of the additional reading list is also provided at the end of the book. Teaching and learning social studies have suffered and neglected even from the elementary stage itself. The main reason for this age-old neglect of social studies is the misconception of those children and parents that the subject social studies have no any utility. However the truth is that social studies has the power to inculcate various attitudes, ideals, appreciations to a large extend in the pupil than any other branch of study. The wrong teaching methods that the teachers has used over the years has also become a major reason to make social studies an non appealing subject for the students. Therefore clear and correct methods of teaching, appropriate curriculum and teaching aids has the power to revive social Studies among students. It was though this book that I realized that in order to make children interested in subject of social studies, the subject matter the should be presented using diverse teaching methods and also I just got to know about the different coloured boards and which colour chalk to be used on different boards. I have noticed that pupils are generally averse to social science during my teaching practice period as this subject generally requires extensive reading and also it covers vast content. Therefore I decided to use modern methods of teaching rather than the traditional methods of teaching Social science to make students more interested and committed to social science in general. The book 'methods of teaching social studies" is a great books that import knowledge for all the teacher educators of social studies The book really mentions all the areas of Social studies teaching ranging from curriculum development to behavioral changes in the pupils. It also focus on the diverse methods that are apt from the effective imparting of social studies among students. Through this book, any reader can easily understand hat children will have more knowledge and interest in social studies by adopting which method of teaching. This book by Veena kumari and Digumarti Bhaskara Rao is an invaluable resource for both the educators and student - teachers of Social Studies.

Weekend Reflection- 5

 അധ്യാപന പരിശീലന കാലഘട്ടം അധ്യാപക വിദ്യാഭ്യാസത്തിൻറെ ഒരു സുപ്രധാന ഭാഗമാണ്.  അധ്യാപക വിദ്യാർത്ഥികളിൽ ആത്മവിശ്വാസം,ഉത്തരവാദിത്വബോധം, പ്രതിബദ്ധത എന്നിവ വളർത്തുവാനും അധ്യാപനത്തോടുള്ള അധ്യാപക വിദ്യാർത്ഥികളുടെ അഭിനിവേശം അളക്കുവാനും ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു.  തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിന്റെ അഞ്ചാം വാരവും പൂർത്തിയാക്കുവാൻ സാധിച്ചു. നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഈ വാരത്തിൽ ഉണ്ടായിരുന്നത്. സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും,   പിന്തുണയും  പങ്കാളിത്തവും നൽകുകയും ചെയ്തു.   

പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ പഠന ആശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു. പഠന ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പ്രവർത്തനങ്ങൾക്ക് പുറമേ ആശയ അവതരണത്തിന്റെ രീതിയിലും ശൈലിയിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. മുൻ ക്ലാസുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെയും പഠിച്ച പാഠങ്ങളെയും മുൻനിർത്തി കൊണ്ടായിരുന്നു ഈ വാർത്ത എല്ലാ ക്ലാസ്സുകളും എടുത്തിരുന്നത്.  പഠിതാക്കൾ പഠനപ്രക്രിയയിൽ താൽപര്യം പ്രകടിപ്പിച്ചതും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തതിനാൽ സന്തോഷം തോന്നി. ഈ ആഴ്ചയിൽ 8 ,9 ക്ലാസ് വിദ്യാർത്ഥികളുടെ പിടിഎ മീറ്റിംഗ് വ്യത്യസ്ത ദിനങ്ങളിൽ ആയി നടത്തിയിരുന്നു. ഓണപ്പരീക്ഷയിലെ പഠിതാക്കളുടെ പ്രകടനത്തെ മുൻനിർത്തിയാണ് മീറ്റിംഗ് കൂടുവാനായി തീരുമാനിച്ചത്. 

ഓണപ്പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ മീറ്റിങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു.

വിദ്യാർഥികളുടെ വ്യത്യസ്ത കഴിവുകളെ പ്രകാശിപ്പിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയുള്ള സ്കൂൾ ശാസ്ത്രമേള ഈ വാരത്തിൽ നടക്കുകയുണ്ടായി കാറ്റഗറി 2, 3 എന്നിവയിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളാണ് നടത്തിയത് വിജയികളായ വിദ്യാർത്ഥികൾക്ക് ഉപജില്ല മത്സരത്തിൽ സ്കൂളിലെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 


സ്കൂൾ അധ്യാപകരുടെ നിർദ്ദേശപ്രകാരം സ്കൂളിലെ നാഷണൽ അച്ചീവ്മെൻറ് സർവ്വേ പരീക്ഷ സ്വയം നടത്തുവാനായി സാധിച്ചു. 9 സി ക്ലാസിൽ ഐസിടിയുടെ സഹായത്തോടെ പരീക്ഷ നടത്തുവാൻ കഴിഞ്ഞത് പുതുമയും വ്യത്യസ്തതയും മാറുന്ന ഒരു അനുഭവമായി. സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കാലഘട്ടത്തിൽ ശാസ്ത്രമേളകളിലും മറ്റു മത്സരങ്ങളിൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് എങ്കിലും ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുവാൻ സാധിച്ചത് വളരെ വ്യത്യസ്തതയും പുതുമയാർന്ന അനുഭവം ആയിരുന്നു.

Tuesday

Shasthramela

 2024- 25 അധ്യായന വർഷത്തിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൂരിലെ സ്കൂൾ ശാസ്ത്രമേള ഒക്ടോബർ ഒന്നിന് രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. കാറ്റഗറി 2, 3 എന്നിവയിലെ മത്സരങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളുടെ വ്യത്യസ്ത കഴിവുകൾ പ്രകാശിപ്പിക്കുന്നതിനും അവയെ പരിപോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രപര പ്രവർത്തിപരിചിത ഐടി മേളകൾ നടത്തിവരുന്നത്.   ഈ വർഷത്തെ ശാസ്ത്രോത്സവത്തിന്റെ പ്രധാന പ്രമേയം സമൂഹത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും, ഉപപ്രമേയം ആരോഗ്യം പരിസ്ഥിതിയുള്ള ജീവിതശൈലി കാർഷികമാശയവിനിമയവും ഗതാഗതവും എന്നിവയായിരുന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ,എക്സ്പിരിമെന്റ് റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിലായി നിരവധി വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. സാമൂഹ്യശാസ്ത്രം മോഡലുകളെ വിലയിരുത്തുന്നതിനായി ഞാൻ സാമൂഹിക അധ്യാപകരെ സഹായിക്കുകയും ചെയ്തു.