ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള വിവേകബുദ്ധിയാണ് ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യം അതിനൊരുവനെ സഹായിക്കുന്നതിന് വിദ്യാലയവും അധ്യാപകരും ആണ് അധ്യാപന പരിശീലന കാലഘട്ടം പ്രകടമായ പല മാറ്റങ്ങളും അധ്യാപക വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലനത്തിന് മറ്റൊരു പൂർത്തിയാക്കുവാൻ സാധിച്ചു പ്രകാരമുള്ള ക്ലാസുകൾ എടുക്കുക അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു. അവതരണമായി ബന്ധപ്പെട്ട് കൃത്യമായി ഒരു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ഉണ്ടായിരുന്നു പഠനാശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു പ്രത്യേക ശ്രദ്ധ പുലർത്തി രൂപീകരണത്തിന് വേണ്ടി അവരിൽ നിന്നും പരമാവധി പ്രതികരണം തേടുവാൻ തീരുമാനിച്ചിരുന്നു.
പഠിതാക്കളുടെ ശരിയായ പ്രതികരണങ്ങൾക്ക് അനുമോദനവും തെറ്റായ പ്രതികരണങ്ങൾക്ക് ഉത്തരങ്ങളെ ശരിയാക്കാൻ ആവശ്യമായ പ്രചോദനം പ്രോത്സാഹനം നൽകിയിരുന്നു ഈ ആഴ്ചയിൽ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞങ്ങളുടെ കോളേജിൽ നിന്ന് സാമൂഹ്യശാസ്ത്ര അധ്യാപകർ വന്നിരുന്നു. ബുദ്ധമതം അവതരിപ്പിക്കുന്നതാണ് നിരീക്ഷിച്ചത് അധ്യാപക ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ചെയ്തിരുന്നു മുൻ ക്ലാസുകളെ സന്തോഷമുണ്ടാക്കി ഇനിയും കുറച്ചുകൂടി കൂടുതൽ ക്ലാസ്സ് എടുക്കുവാനുള്ള പ്രചോദനം പ്രതികരണത്തിൽ നിന്നും ലഭിച്ചു.
വിദ്യാർഥികളുടെ കഴിവുകളെ ആവിഷ്കരിക്കുന്ന കലോത്സവത്തിനും ശാസ്ത്രമേളയ്ക്ക് വിദ്യാർത്ഥികളെ പ്രധാന അധ്യാപിക മറ്റ് അധ്യാപകരും പ്രചോദനവും പ്രോത്സാഹനവും നൽകിയത് കണ്ടപ്പോൾ മനസ്സിൽ ആനന്ദം തോന്നി. പഠിതാക്കളിലെ സർഗ്ഗവാസനയെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കു വഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ മാതൃക അധ്യാപകർ.

