Friday

Weekend Reflection- 7

 അധ്യാപക വിദ്യാഭ്യാസത്തിൻറെ ഒരു അഭിവാദ്യ ഘടകമാണ് അധ്യാപന പരിശീലനം വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരായി പരിവർത്തന ഈ കാലഘട്ടത്തിൽ ഫലപ്രദമായ അധ്യാപനത്തിന് ആവശ്യമായ ആശയ ആസൂത്രണം ക്ലാസ് റൂം നിയന്ത്രണം കാര്യക്ഷമമായ ആശയവിനിമയം എന്നിവ പോലുള്ള ആവശ്യ അധ്യാപന കഴിവുകളെ വളർത്തിയെടുക്കുവാൻ അധ്യാപക വിദ്യാർത്ഥികളെ സഹായിക്കുന്നു.  മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിന്റെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു പ്രകാരമുള്ള ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപകരും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു ആശയങ്ങളുടെ അവതരണമായി ബന്ധപ്പെട്ട് കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു ആശയങ്ങൾ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു ആശയ അവതരണത്തിന്റെ രീതിയിലും ശൈലിയിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു മുൻ ക്ലാസുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെ മുൻനിർത്തി കൊണ്ടാണ് ഈ വാർത്ത എല്ലാ ക്ലാസ്സുകളും എടുത്തത്.  ലോക വിദ്യാർഥി ദിനം ഈ വാരത്തിൽ ആയിരുന്നതിനാൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിതാക്കൾ ഒരു അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു. അടുത്ത ആഴ്ചയിൽ നടക്കുവാൻ പോകുന്ന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി രചന മത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി വിദ്യാർഥികൾ വളരെ സജീവമായി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മത്സരങ്ങളെ കൃത്യവും സമയബന്ധിതവുമായി നടത്തുന്നതിനാവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയിരുന്നു .



 കൊട്ടാരക്കരയിൽ വെച്ച് നടന്ന കൊല്ലം ജില്ലാ തല കായിക മേളയിൽ നടത്ത മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് പുത്തൂർ   ഗവണ്മെന്റ്    സ്കൂളിലെ  ഹയർ സെക്കന്ററി വിദ്യാർത്ഥിനി അരുണിമ സ്കൂളിന് അഭിമാനമായി . കൊച്ചിയിൽ വെച്ച് നടക്കാൻ പോകുന്ന സംസ്ഥാന തല കായിക മേളയിൽ നടത്ത മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിക്കുന്നത് അരുണിമയായിരിക്കും.  


അടുത്ത ആഴ്ചയിൽ പൂവറ്റൂരിൽ വെച്ച് നടക്കുവാൻ പോകുന്ന
 ഉപജില്ലാ ശാസ്ത്രമേളയുടെ തയ്യാറെടുപ്പുകൾ ഈ വാരത്തിൽ തന്നെ ആരംഭിച്ചിരുന്നു ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയത്തി എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളിൽ സ്കൂളിലെ പ്രതിനിധീകരിച്ച് നിരവധി വിദ്യാർത്ഥികൾ ഉപജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കുന്നുണ്ട് മത്സരത്തിന് ആവശ്യമായ തയ്യാറെടുപ്പുകളിൽ എല്ലാം വിദ്യാർഥികളുടെയും മേളയുടെ ചുമതലയുള്ള അധ്യാപകരുടെയും സഹായിച്ചു.

 അധ്യാപക പരിശീലന കാലഘട്ടം എല്ലാ തരത്തിലും ഒരു അധ്യാപക വിദ്യാർത്ഥിനി അധ്യാപക മാറ്റുവാൻ വിവിധ മത്സരങ്ങളുടെ നടത്തത്തിന് വേണ്ട സഹായവും പിന്തുണയും നൽകുന്നതിലൂടെ കൃത്യവും സമയബന്ധിതമായി ഒരു മത്സരം ഒരുപാട് പുതിയ അറിവുകളും പാഠങ്ങളും അനുഭവങ്ങളും നേടിയെടുക്കുവാൻ പരിശീല കാലഘട്ടം വളരെ സഹായകരമാണ്.