Friday

Weekend Reflection -3

 ഫലപ്രദമായ അധ്യാപക വിദ്യാഭ്യാസത്തിന് അധ്യാപന പരിശീലനം അവിഭാജ്യ ഘടകമാണ് .സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്തുവാനും അധ്യാപന സമീപനം പരിഷ്കരിക്കുവാനും ആത്മവിശ്വാസം നേടിയെടുക്കുവാനും അധ്യാപന പരിശീലനം അവസരം നൽകുന്നു. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ പരിശീലനത്തിന് മൂന്നാം വരവും പൂർത്തിയാക്കുവാൻ സാധിച്ചു. മൂന്ന് പ്രവർത്തി ദിനങ്ങൾ ആണ് ഈ വാരത്തിലുണ്ടായിരുന്നത് .അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുണയും പങ്കാളിത്തവും നൽകുവാൻ സാധിക്കുകയും ചെയ്തു.

  കൃത്യമായ മുന്നൊരുക്കത്തിലൂടെയാണ് ക്ലാസ്സിൽ അവതരിപ്പിക്കുവാനുള്ള പഠനാശയങ്ങളെ നിശ്ചയിച്ചത് .അവ തെറ്റുകൾ കൂടാതെ പ്രാവർത്തികമാക്കുവാനും സാധിച്ചിരുന്നു .ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ,ആശയങ്ങളുടെ അവതരണ ശൈലി എന്നിവയെല്ലാം തന്നെ ആവശ്യമായും ശ്രദ്ധ പുലർത്തിയിരുന്നു.

 മുൻ ആഴ്ചകളിൽ സ്കൂളിൽ നടത്തിയ മത്സരങ്ങളിൽ നിന്നും ഗുണപാഠം ഉൾക്കൊണ്ട് B. Ed. കരിക്കുലത്തിന്റെ ഭാഗമായുള്ള സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി നടത്തുവാൻ സാധിച്ചു .സ്ത്രീ സമത്വ ദിനത്തെ ആസ്പദമാക്കി ഒരു പോസ്റ്റർ നിർമ്മാണ മത്സരം ആയിരുന്നു നടത്തിയിരുന്നത് .സ്ത്രീ സമത്വത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതോടൊപ്പം പഠിതാക്കൾക്ക് അവരുടെ പ്രതിഭയും ക്രിയാത്മകതയും തുറന്നു കാട്ടുവാനുള്ള ഒരു അവസരം കൂടിയായി മാറി ഇത്. 


പഠിതാക്കളിൽ ശാസ്ത്രപരമായ ഭാവന സർഗാത്മകത ചിന്താശക്തി എന്നിവ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെ ടിങ്കറിങ് ലാബ് നടത്തിയ ട്രെയിനിങ് പരിപാടിയിൽ സ്കൂൾ അധ്യാപകരെ സഹായിക്കുകയും അവർക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തു. 


സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളെ ക്രമമായി തരംതിരിച്ചു ചിട്ടയായി അടുക്കി വെക്കുന്നതിനും അധ്യാപകർക്ക് ആവശ്യമായ സഹായം നൽകിയിരുന്നു.

നമ്മുടെ ഗവൺമെൻറ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി 8 C യിൽ ഒരു ഡയഗണോസ്റ്റിക് ടെസ്റ്റ്  നടത്തുവാൻ സാധിച്ചു .കായിക- ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സൂര്യനമസ്കാരവും ഭക്ഷണവും, പോഷകാഹാരവും എന്നീ വിഷയങ്ങളിൽ ക്ലാസ് അവതരിപ്പിക്കുകയും ഞങ്ങളുടെ കോളേജിലെ കായിക അധ്യാപകൻ   ക്ലാസ് നിരീക്ഷിക്കുകയും ചെയ്തു .

അധ്യാപന പരിശീലനത്തിന്റെ ഓരോ ദിനവും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ,പാഠങ്ങൾ ,പ്രതിഫലനം എന്നിവ നൽകുന്നു .ദിനം പ്രതി മെച്ചപ്പെടുന്നു എന്ന തോന്നൽ സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കുകയും കൂടുതൽ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുവാനുള്ള ആഗ്രഹം മനസ്സിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

Tuesday

School based activity

As part of the B.Ed curriculum, we have to Conduct a school based activity among school students during the teaching practice Period of third Semester. For the same, I have selected women's Equality day and organized a poster making competition with aim to engage the students in some activities and also to understand about the importance of this particular day actwities provides students with opportunities to apply and extend reis knowledge from classroom learning os real-world contexts and these activities. in turn make or reinforce the academic Concepts and make learning relevant and permanent.

SCHOOL-BASED ACTIVITY

Conducting School-based activities is vital for the comprehensive development of the students. These activities enhance learning, build essential life skills and contribute to the overall well-being of students, while also strengthening the school community. School-based activities expose students to a variety of interests and fields, which can also develop a passion among students. By exploring different areas, students are able to identify their new interests and hobbies which they can continue beyond School years also. These experiences also helps the Students to develop confidence, knowledge and a sense of responsibility. These activity also support emotional intelligence by providing a platform for students to express themselves.

POSTER MAKING COMPETITION

poster making competitions provide students with a platform to express their creativity and artistic talents creating a poster involves translating ideas into visual formats which enhances students ability to communicate messages effectively. students learn to convey Complex concepts through images, texts and drawings. poster making competition often revolve around some specific themes and social concepts. By participating in this Competition, students become more aware of these issues and engage is meaningful discussions, fostering a sense of responsibility and activism. It also allows students to showcase their works and receive feedback from peers and teachers. Positive reinforcement and recognition boosts their confidence and self esteem and also motivates them.

WOMEN'S EQUALITY DAY

Women's Equality day, observed annually on August 26, commemorates the passage of the 19 Amendment to the US Constitution on 1920, which granted women the right to vote. This day "Serves as a reminder of the ongoing struggle for gender equality and the progress made towards achieving it. women's Equality Day marks a pivotal moment in the fight for gender equality, celebrating the achievements of women is securing their right to vote and participate fully on the democratic processes. women's Equality day serves as a powerful reminder of the progress made and the work still needed to achieve complete gender equality This day also serves as a to bring women disputes and issues to the light and raise voice against this injustices.

IMPORTANCE OF WOMEN'S EQUALITY DAY

Women's Equality day is of profound importance as it commemorates a pivotal moment in the struggle for women's rights, raves awareness about ongoing gender disparities and inspires continued advocacy and action towards achieving complete gender equality. Observing women's Equality day is Schools and educational institutions helps to educate younger generations about the importance of gender equality. Despite the progress, women still face disparities in various areas including pay, representation and opportunities. This day serves as a platform to bring these issues to light and advocate for continued progress.

NEED AND SIGNIFICANCE

Poster making competition can be a dynamic and engaging way to observe women's equality day, fostering creativity, awareness and community involvement in the pursuit of gender equality. They com become powerful tools for spreading important messages and to inspire ochers. This activity provides students with an opportunity to express their ideas and opinion creatively school based activities plays a crucial role in the development of and the overall educational experience participating in various activities allows students to build confidence, manage stress and develop These activities can make learning more engaging and relevant, helping to reinforce and complement classroom learning Sched-based activities are hands-on approach that make concept memorable and permanent.

CONCLUSION

School-based activities are crucial to the holistic development of students and for the overall educational experience. These activities are essential for fostering well sounded development, enhancing academic and personal growth. They offer students Valuable experiences that complement their academic learning, preparing dem for future success and helping them to become engaged, responsible and capable individuals.




Friday

Weekend Reflection- 2

 ഒരു അധ്യാപക വിദ്യാർത്ഥിനി എന്ന നിലയിൽ സ്വയം വിലയിരുത്തുവാനും , സ്വന്തം കഴിവുകളെ തിരിച്ചറിയാനും , അവ മെച്ചപ്പെടുത്തുവാനുമുള്ള ഒരു അവസരമാണ് സ്കൂളിലെ അധ്യാപന പരിശീലനം. ബി എഡ് ന്റെ ഭാഗമായുള്ള അധ്യാപന പരിശീലന ഘട്ടത്തിന്റെ രണ്ടാം വാരം ആശങ്കകളൊന്നുമില്ലാതെ പൂർത്തിയാക്കുവാൻ സാധിച്ചു . നാല് പ്രവൃത്തി ദിനങ്ങളാണ് രണ്ടാം വാരത്തിലുണ്ടായിരുന്നത് . സ്കൂളിന്റെ പ്രവർത്തനങ്ങളും അതോടൊപ്പം കോളേജ് സംബന്ധമായ മറ്റു പ്രവർത്തനങ്ങളും ചെയ്യുവാൻ സാധിച്ചു. സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലും അധ്യാപകരുടെ നിർദേശപ്രകാരമുള്ള ചുമതലകൾ നിറവേറ്റുന്നതിലും ശ്രദ്ധ പുലർത്തിയിരുന്നു . 

ക്ലാസ്സിൽ അവതരിപ്പിക്കുവാനുള്ള പഠന ആശയങ്ങളെ മനസ്സിലാക്കുകയും അവ പഠിക്കുകയും അവതരണത്തിന് ആവശ്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും ചെയ്തിരുന്നു.  സ്കൂളിലെ നാഷണൽ അച്ചീവ് മെൻറ് സർവ്വേയുടെ ടെസ്റ്റിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണ അധ്യാപകർക്ക് നൽകുകയും പഠിതാക്കളുടെ മാർക്കുകൾ രേഖപ്പെടുത്തുവാൻ ഉള്ള സഹായം നൽകുകയും ചെയ്തിരുന്നു.  

കായിക വിദ്യാഭ്യാസത്തിൻറെ ഭാഗമായ ആരോഗ്യം യോഗ എന്ന വിഷയങ്ങളിൽ ക്ലാസ്സെടുത്തിരുന്നു. ക്ലാസ് നിരീക്ഷിക്കുവാനായി ഞങ്ങളുടെ കായിക അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണപിള്ള സ്കൂളിൽ വന്നിരുന്നു.

B. Ed. കരിക്കുലത്തിൻറെ ഭാഗമായ ഒരു കോൺസയന്റിസഷൻ ക്ലാസും സോഷ്യോമെട്രി ടെസ്റ്റും നടത്തുകയുണ്ടായി. ലഹരി വസ്തുക്കളുടെ ദുരുപയോഗവും മദ്യപാനം എന്ന വിഷയത്തിലാണ് ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നത്. സ്കൂൾ വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ അടിമയാക്കുന്ന ചതികുഴികളെക്കുറിച്ചും മദ്യപാനം ലഹരി വസ്തുക്കൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിതാക്കളെ ബോധവാന്മാരാക്കുകയും അവയ്‌ക്കെതിരെ ഒരു അവബോധം സൃഷ്ടിക്കുവാനും സാധിച്ചു.

8 C  ക്ലാസിലാണ് സോഷ്യോമെട്രി ടെസ്റ്റ് നടത്തിയത് . ഇതിലൂടെ ക്ലാസ് മുറിയിലെ സങ്കീർണമായ സാമൂഹിക ബന്ധങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ സഹായിക്കുന്നു.



ഈ വാരത്തിൽ ഉടനീളം പലതവണയായി വൈദ്യുതി മുടങ്ങിയതിനാൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ക്ലാസ് എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. 

പ്രതിഫലനം

സാമൂഹ്യശാസ്ത്രത്തിന് പുറമേ മറ്റു വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ്സെടുക്കുവാൻ സാധിച്ചത് ഒരു പുതിയ അനുഭവമായിരുന്നു. ആരോഗ്യം, യോഗ ,ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയിലെല്ലാം തന്നെ പഠിതാക്കൾ ഊർജ്ജസ്വലരായി പങ്കെടുത്തിരുന്നു. ഇത്തരം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ പഠിതാക്കളിൽ വ്യക്തി-  സാമൂഹിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവരെ നല്ല  പൗരന്മാരായി വാർത്തെടുക്കുവാനും സാധിക്കും എന്ന് തിരിച്ചറിവുണ്ടായി.

Wednesday

Conscientisation Programme

 INTRODUCTION

As part of our B.Ed third Semester curriculum, we have to organise a field study or conscientization program for the school students. dwing our teaching practice period based on a selected theme. For the same, I selected the issue of drug abuse and alcoholism. The sole of education in shaping society is undeniable In this context, conscuntisation plays a vital role in helping students to become aware about theu social environment conscientization is a term popularized by Brazilian educator Paulo Forere, refus to the process of developing a cutical awareness of one's social reality. By raising awareness about social issues Students are empowered to take an active sole in their communities. This field study, when effectively implemented by B.Ed teachers, have the potential to transform educational experiences of students.

CONSCIENTIZATION

The term Conscientization was popularized by the Brazilian educator Paulo Friese, refers to the process of developing a cutical awareness of one's social reality through reflection and action. This involves fostering a cutical unders tanding of social injustices, ineqcialities and the Socio-political dynamics that influence everyday life. Through this process, individuals are encouraged to question and challenge the situations that are oppressing, leading to an active participation on social change. In a school setting, conscientization programs can help students recognize and address issues such as drug abuse, alcoholism, gender inequality, discumination, environmental degradation and other forms of social injustice conscientization plays a vital role in helping students to become aware of their social, cultural and political environments.

DRUG ABUSE AND ALCOHOLISM

Drug abuse and alcoholism are emerging as Significant public health challenges worldwide, particularly among adolescents School students due to their developmental stage, curiosity and vulnerability to pees pressure, are increasingly at risk of engaging in substance abuse students from dysfunctional families or those facing parental neglect, domestic veolence or substance abuse wetten the family are at a higher risk of turning to drugs and alcohol Media portrayals of drug and alcohol use as a way of espaping froms the problems can also influence students to engage in these beharcours. A significant number of students lack adequate knowledge about the dangers of drug abuse and alcoholism Misconceptions and a lack of proper education on the subject can lead to uninformed decisions.


OBJECTIVES

  • To educate students about the harmful effects of drug abuse and alcohol on physical, mental and social health.
  • To equip students with knowledge and strategies to resut peer pressure and avoid engaging is substance abuse
  • To provide information about the long-term Consequences of dung and alcohol abuse, including addiction, legal issues and its impact on future opportunities
  • To promote the importance of personal responsibility in making healthy choccés and the role of self-care or preventing the Substance abuse

NEED AND SIGNIFICANCE

School students are increasingly exposed to substances like drugs and alcohol due to various factors including peer pressure, curiosity, stress and the influence of media. Adolescents are at a cutical stage of development, making them more susceptible to experimenting with these substances. A conscientisation program can help students recognize these risks and empower them to make informed decisions. Creating an environment where students feel safe to discuss issives related to drug and alcohol use is crucial. A conscentisation program can help build this environment by promoting open communication, reducing Stigma and encourging the students to help if they or someone they know is struggling with substance use such programs net only inform students about dangers of drugs and alcohol but also equip with resistance strategies.

PROGRAMME REPORT

The awareness programme as part of the field study was organized on the topic "Daug abuse and alcoholism? The participants of this programme was students of VIII A dass of Government Higher Secondary School, Puttoor. This programme was conducted by me along with Surya Prakash, Student - teaches from Social Science department. This program was Conducted by us together. The instructional and which are used for this program was a power point presentation which was duplayed on the screen asing projector. The program Started by introducing the topic by showing certain images of damaged body organs due to the use of drugs and alcohol, to sensitize the students the topic. Responses are elicited about the pictures by asking some questims and students shared their opinion about the picture. This helped to identify the student's pror knowledge about the topic Before going es detail, their level of undustanding about the topic was tested. This programme started by defining what actually the drugs are and explained about the reasons behind the use of drugs among adolescents

REALITY CANVAS

Reality Canvas was a session that encouraged the students to share their experiences, discuss their concerns, reveal their misconception about the substance abuse. we have arranged a separate session called "Open Mind, Let's hear you" for the students to share this life experience about their bad luck or disappointment they got from drug alcohol abusers if any. The major intention of this session was to make the students relate better to their peers. Hearing real stories from fellow students can be more impactful than receiving information from adults or experts. This session was vey useful as the students shared their experiences and discussed their  concerns regarding substance abuse. This also helped them to know about real dangers and also the risks involved.

OATH TAKING

Taking an anti-drugs pledge helps students to become more aware of the dangers that are associated with drug use It encourages them to learn about the negative impact drugs and alcohol can have on their lift. So we made the students to take a pledge to not use drugs and alcohol.

PLEDGE

"we realize that drug abuse is increasing in our country, especially among youth we pledge that we will cooperate in stopping drug abuse we promise that we will not consume any harmful or illegal drugs for any purpose. will create awareness about the ill effects of drug abuse by encouraging every person, especially the youth so that youth of India can live drug-thee and they can become creative and important members of Society Today we pledge that we will stay away from drugs and live a healthy life."

WINDING UP SESSION

The programme was concluded by Summarizing the key points, reinforcing the message, and encouraging ongoing action. we also advised students to share the knowledge received from this programme to family members, friends and others.The awareness programme was a successful one as the students actively participated is the programme. The topic of the conscientization was appropriate for the audience since they could  relate themselves with the content.

CONCLUSION

The role of education in shaping society is very important. In this context, conscientization plays a vital role in helping students become aware of their social environment- to Teachers should be a role model of their students, and their active participation in such programmes can inspire students to engage critically with their surroundings conscientization encourages the students to think critically about societal norms, values, and enables to develop critical  thinking in them to become responsible citizens.




Friday

Weekend Reflection - 1

 ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ വാരം സന്തോഷവും ആശങ്കയും ആകുലതകളും നിറഞ്ഞതായിരുന്നു. ഓഗസ്റ്റ് 12 നു പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കവാടം കടന്നതോടു കൂടി , ജീവിതത്തിലെ മറ്റൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചത്. ആദ്യത്തെ ആഴ്ചയത്തിൽ പ്രധാനമായും സ്കൂൾ അന്തരീക്ഷത്തെയും, സ്കൂൾ സമയക്രമങ്ങളെയും അതിലുപരി പഠിതാക്കളെയും മനസ്സിലാക്കുന്നതിനായി വിനിയോഗിച്ചു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാനും, സ്കൂൾ അധ്യാപകരുടെ നിർദേശപ്രകാരം നൽകിയിരിക്കുന്ന ചുമതലകൾ കൃത്യമായി നിറവേറ്റാനും പ്രത്യേകം ശ്രമിച്ചിരുന്നു. അധ്യാപക പരിശീലന കാലഘട്ടത്തിലെ ഓരോ ദിനവാറും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നൽകിയത്. സ്വയം വിലയിരുത്തുവാൻ ഉള്ള ഒരു അവസരം കൂടിയാണിത്.


ക്ലാസ്സിൽ അവതരിപ്പിക്കുവാനുള്ള എല്ലാ പഠന ആശയങ്ങളെയും സംബന്ധിച്ച മുന്നൊരുക്കങ്ങൾ നടത്തുകയും , പഠന ആശയവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളെയും കൃത്യമായി പഠിക്കുകയും, ആശയങ്ങളെ പരസ്പരം ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുമുള്ള ആസൂത്രണം നടത്തുകയും ചെയ്തിരുന്നു. ഓരോ ആശയങ്ങളെയും പഠിതാക്കളിലേക്ക് എത്തിക്കുന്നതിനായി ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുകയും , പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തിരുന്നു.

സ്കൂളിൽ എത്തിയ ആദ്യ ദിവസം തന്നെ SPC Steps എന്ന സ്കൂളിന്റെ പരിപാടിയെ കുറിച്ച മനസ്സിലാക്കുവാൻ കഴിഞ്ഞു. പഠിതാക്കൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച മനസിലാക്കുവാനും പൊതുവിജ്ഞാന അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഒരു ക്രിയാത്മകമായ രീതിയാണ് സ്കൂളിലെ പദ്ധതി.

ഓഗസ്റ്റ് 12 ന് ആയിരുന്നു ലോക അന്താരാഷ്ട്ര യുവജന ദിനം. ഒരു സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക എന്ന നിലയിൽ ദിവസത്തിന്റെ പ്രാദാന്യത്തെ കുറിച് പഠിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുവാൻ ശ്രമിച്ചു.



ഓഗസ്റ്റ് 14 ന് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് ക്വിസ് മത്സരം നടത്തിയിരുന്നു. കേരളത്തിലെ എല്ലാ സ്കൂളിലും നടത്തിവരുന്ന ഒരു വലിയ അറിവുത്സവമാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം. 2024 ജൂൺ മുതൽ ആഗസ്റ് വരെ പത്രങ്ങളിൽ വരുന്ന വാർത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.








ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ എല്ലാ വർഷവും നടത്തി വന്നിരുന്ന സ്വാതന്ത്ര്യ ദിന റാലി, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ,, ദുരിതബാധിതരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടു ഒഴിവാക്കിയിരുന്നു. SPC , സ്കൗട്സ് , ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു ദേശീയ പതാക ഉയർത്തിയിരുന്നു.
ആഗസ്ത് 16 ന് ആയിരുന്നു സ്കൂൾ പാർലമെന്റ് ഇലക്ഷൻ. തെരെഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനെയും മറ്റു അദ്ധ്യാപകരെയും തെരെഞ്ഞെടുപ്പ് നടത്തുന്നതിന് സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല. പഠിതാക്കളിൽ ജനാധിപത്യ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് അത്യന്താപേക്ഷിതമാണ്.