Friday

Weekend Reflection -3

 ഫലപ്രദമായ അധ്യാപക വിദ്യാഭ്യാസത്തിന് അധ്യാപന പരിശീലനം അവിഭാജ്യ ഘടകമാണ് .സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്തുവാനും അധ്യാപന സമീപനം പരിഷ്കരിക്കുവാനും ആത്മവിശ്വാസം നേടിയെടുക്കുവാനും അധ്യാപന പരിശീലനം അവസരം നൽകുന്നു. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ പരിശീലനത്തിന് മൂന്നാം വരവും പൂർത്തിയാക്കുവാൻ സാധിച്ചു. മൂന്ന് പ്രവർത്തി ദിനങ്ങൾ ആണ് ഈ വാരത്തിലുണ്ടായിരുന്നത് .അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുണയും പങ്കാളിത്തവും നൽകുവാൻ സാധിക്കുകയും ചെയ്തു.

  കൃത്യമായ മുന്നൊരുക്കത്തിലൂടെയാണ് ക്ലാസ്സിൽ അവതരിപ്പിക്കുവാനുള്ള പഠനാശയങ്ങളെ നിശ്ചയിച്ചത് .അവ തെറ്റുകൾ കൂടാതെ പ്രാവർത്തികമാക്കുവാനും സാധിച്ചിരുന്നു .ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ,ആശയങ്ങളുടെ അവതരണ ശൈലി എന്നിവയെല്ലാം തന്നെ ആവശ്യമായും ശ്രദ്ധ പുലർത്തിയിരുന്നു.

 മുൻ ആഴ്ചകളിൽ സ്കൂളിൽ നടത്തിയ മത്സരങ്ങളിൽ നിന്നും ഗുണപാഠം ഉൾക്കൊണ്ട് B. Ed. കരിക്കുലത്തിന്റെ ഭാഗമായുള്ള സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി നടത്തുവാൻ സാധിച്ചു .സ്ത്രീ സമത്വ ദിനത്തെ ആസ്പദമാക്കി ഒരു പോസ്റ്റർ നിർമ്മാണ മത്സരം ആയിരുന്നു നടത്തിയിരുന്നത് .സ്ത്രീ സമത്വത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതോടൊപ്പം പഠിതാക്കൾക്ക് അവരുടെ പ്രതിഭയും ക്രിയാത്മകതയും തുറന്നു കാട്ടുവാനുള്ള ഒരു അവസരം കൂടിയായി മാറി ഇത്. 


പഠിതാക്കളിൽ ശാസ്ത്രപരമായ ഭാവന സർഗാത്മകത ചിന്താശക്തി എന്നിവ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെ ടിങ്കറിങ് ലാബ് നടത്തിയ ട്രെയിനിങ് പരിപാടിയിൽ സ്കൂൾ അധ്യാപകരെ സഹായിക്കുകയും അവർക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തു. 


സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളെ ക്രമമായി തരംതിരിച്ചു ചിട്ടയായി അടുക്കി വെക്കുന്നതിനും അധ്യാപകർക്ക് ആവശ്യമായ സഹായം നൽകിയിരുന്നു.

നമ്മുടെ ഗവൺമെൻറ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി 8 C യിൽ ഒരു ഡയഗണോസ്റ്റിക് ടെസ്റ്റ്  നടത്തുവാൻ സാധിച്ചു .കായിക- ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സൂര്യനമസ്കാരവും ഭക്ഷണവും, പോഷകാഹാരവും എന്നീ വിഷയങ്ങളിൽ ക്ലാസ് അവതരിപ്പിക്കുകയും ഞങ്ങളുടെ കോളേജിലെ കായിക അധ്യാപകൻ   ക്ലാസ് നിരീക്ഷിക്കുകയും ചെയ്തു .

അധ്യാപന പരിശീലനത്തിന്റെ ഓരോ ദിനവും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ,പാഠങ്ങൾ ,പ്രതിഫലനം എന്നിവ നൽകുന്നു .ദിനം പ്രതി മെച്ചപ്പെടുന്നു എന്ന തോന്നൽ സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കുകയും കൂടുതൽ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുവാനുള്ള ആഗ്രഹം മനസ്സിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.