കിഫ്‌ബി നിന്നും അനുവദിച്ച 3.9 കോടി രൂപ മുടക്കി പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഹൈടെക് ബഹുനില മന്ദിരത്തിന്റെ കല്ലിടിയിലും എസ് എസ് കെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് പ്രീ പ്രൈമറി വിഭാഗത്തിന് വേണ്ടി നിർമ്മിച്ച വർണ കൂടാരത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ പകൽ 12 മണിക്ക് നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം, ക്ലാസ് മുറികൾ, ഡൈനിങ് ഹാൾ, ലാബുകൾ, അടുക്കള എന്നിവയാണ് സ്കൂളിലെ ബഹുനില മന്ദിരത്തിൽ ക്രമീകരിക്കുക. ലിഫ്റ്റ് സൗകര്യം ഉൾപ്പെടെ ഉണ്ടാകും. നിർവഹണ ചുമതല. 15 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. പ്രീ പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് വർണ്ണ കൂടാരം. ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി കടക്കാല, ജില്ലാ പഞ്ചായത്തംഗം ശ്രീമതി ആർ രശ്മി,കില ചീഫ് മാനേജർ സുബ്രഹ്മണ്യൻ കെ സി, സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ലിനി എസ് , പി ടി എ പ്രസിഡന്റ് ബിജു പൂവക്കര എന്നിവരുടെ സാന്നിധ്യത്തിൽ കുരുന്നുകൾക്ക് സമർപ്പിക്കുകയും ചെയ്തു.
പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന് എസ് എസ് കെ വഴി തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പറഞ്ഞ കൂടാരം. കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക സർഗാത്മക കഴിവുകളുടെ വികാസത്തിന് സഹായകമാകുന്ന പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ ഹരിത ഉദ്യാനം കളി ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട് കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്ന ബോധന സമ്പ്രദായമാണ് കൂടാരം ലക്ഷ്യമിടുന്നത്.


