അധ്യാപക വിദ്യാഭ്യാസത്തിൻറെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് അധ്യാപന പരിശീലനം. ഒരു വിദ്യാർത്ഥിയിൽ നിന്നും മികച്ച അധ്യാപകരായി പരിവർത്തനപ്പെടുവാൻ ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു. രണ്ടാംഘട്ട പരിശീലനത്തിന്റെ ഓരോ ദിനങ്ങളിലും വളരെ വേഗത്തിൽ കടന്നുപോയത് പോലെ അനുഭവപ്പെട്ടു. വർഷത്തിന്റെ ഭൂരിഭാഗവും പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചെലവഴിക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. അധ്യാപന പരിശീലന കാലഘട്ടത്തെക്കാൾ ജീവിതത്തിലും എന്നും ഓർത്തുവെക്കാൻ പാകത്തിലുള്ള ഒരുപിടി നല്ല ഓർമ്മകൾ തന്നെ ഇടമാണ് പുത്തൂർ സർക്കാർ സ്കൂൾ. എന്നിലെ അധ്യാപികയെ മികച്ച രീതിയിൽ പാകപ്പെടുത്തി എടുക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാധിച്ചു. രണ്ട് ഘട്ടങ്ങളിലായി 70 ഓളം ദിവസം ഇവിടെ ചെലവഴിച്ചതിനാൽ സ്കൂളുമായും ഇവിടെയുള്ള വിദ്യാർത്ഥികളുമായി നല്ല രീതിയിൽ പൊരുത്തപ്പെട്ടിരുന്നു.
വളരെയധികം ആസ്വദിച്ചാണ് പരിശീലനം പൂർത്തിയാക്കിയത് അധ്യാപകരുടെ നിർദ്ദേശങ്ങളും വിലയിരുത്തലും കൂടുതൽ മെച്ചപ്പെടുവാനുള്ള പ്രചോദനമായാണ് കണ്ടിരുന്നത് ഈ വാരത്തിലും സ്കൂളിൽ പ്രീ മോഡൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് അധ്യാപകരെ സഹായിച്ചിരുന്നു കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ക്ലാസ് എടുത്തിരുന്നത് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകി നൽകുകയും ചെയ്തു പരിശീലന ഘട്ടത്തിന്റെ അവസാന ദിനത്തിൽ സ്കൂളിൽ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും ചേർന്ന് സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു പ്രധാന അധ്യാപികയുടെയും അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും പ്രകടനത്തെ പ്രവർത്തനത്തെയും അനുമോദിക്കുകയും ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു സ്റ്റാഫ് കൗൺസിലിന്റെ വകയായി മധുരവും വിതരണം ചെയ്തിരുന്നു.

ഞങ്ങൾ കുളക്കടയിലെ അധ്യാപക വിദ്യാർത്ഥികൾ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സ്നേഹസൂചകമായി ഒരു ഉപഹാരവും നൽകിയിരുന്നു സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപികയും എൻറെ മെമ്പർ ടീച്ചറുമായ ദിവ്യ ടീച്ചർ പരിശീലന കാലഘട്ടത്തിൽ ഉടനീളം ഒരു മാർഗ്ഗദർശകയായി എൻറെ കൂടെയുണ്ടായിരുന്നു അവസാന ദിനത്തിൽ ടീച്ചറിനോടും നന്ദിയും സ്നേഹവും സൂചിപ്പിച്ചുകൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത് അധ്യാപന ജീവിതത്തിലും നിത്യജീവിതത്തിലും പ്രാവർത്തികമാക്കുവാൻ സാധിക്കുന്ന നിരവധി പാടങ്ങളും അനുഭവങ്ങളുമാണ് ഈ സ്കൂൾ എനിക്ക് സമ്മാനിച്ചത് അവസാന ദിനത്തിൽ സ്കൂളിലെ മുഴങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭാരമനുഭവപ്പെട്ടു കുറച്ചുനാളുകളായി ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ സ്കൂൾ പടിയിറങ്ങേണ്ടി വരുന്നതിന്റെ വിഷമം അലോസരപ്പെടുത്തിയിരുന്നു എങ്കിലും പൂർണസംതൃപ്തിയോടെയാണ് ഞാൻ സ്കൂളിൻറെ പടിയിറങ്ങിയത് കൂടുതൽ മികച്ച എന്നെയാണ് പുത്തൂർ സ്കൂൾ എനിക്ക് തന്നെ സമ്മാനിച്ചത് ഇനിയും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരുപാട് നല്ല ഓർമ്മകൾ ഉള്ള ഇവിടേക്ക് എന്തെങ്കിലും തിരികെ വരാമെന്ന് ശുഭപ്രതീക്ഷയോടെ ഞാൻ പുത്തൂർ സർക്കാർ സ്കൂളിന്റെ പടി ഇറങ്ങി.

.jpeg)