ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമെസ്റ്ററിലും ഒരു ഇന്നൊവേറ്റീവ് ലെസ്സൺ അവതരിപ്പിക്കേണ്ടതുണ്ട്.ന്യൂതനമായ അധ്യാപന രീതികളിലൂടെ പഠനപ്രക്രിയയെ കൂടുതൽ ആകർഷകവും ആസ്വാദ്യകരവും ഫലപ്രദവുമാക്കി പരിവർത്തനം ചെയ്യുവാൻ സാധിക്കും അധ്യാപന രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതി ആവിഷ്കരിക്കുന്നതിലൂടെ പഠിതാക്കളുടെ പഠനപ്രക്രിയയിലുള്ള താല്പര്യപ്പെടുത്തുവാൻ കഴിയും
സാമൂഹ്യ നിയന്ത്രണം എന്ന പഠനാശയമാണ് വ്യത്യസ്തമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചത് . ഇന്നൊവേറ്റീവ് ലെസ്സൺനു വേണ്ടി ഒരു ഡിജിറ്റൽ കഥാപുസ്തകമാണ് തയാറാക്കിയത്. കഥാരൂപത്തിലുള്ള പഠന ആശയത്തിന്റെ അവതരണം പഠിതാക്കൾക്ക് പഠന പ്രക്രിയയിൽ താല്പര്യം വർധിപ്പിക്കും എന്നതിനാലാണ് ഇത്തരമൊരു കഥാപുസ്തകം നിർമ്മിത ബുദ്ധിയുടെ കൂടി സഹായത്തോടെ തയാറാക്കിയത് .
സാമൂഹ്യ വ്യവസ്ഥിതിയെ കുറിച്ചുള്ള പഠിതാക്കളുടെ മുന്നറിയിപ്പ് പരിശോധിച്ചു കൊണ്ടാണ് പഠനാശയ അവതരണം ആരംഭിച്ചത്. ശേഷം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ കഥാപുസ്തകം ഐസിടിയുടെ സഹായത്തോടെ ക്ലാസിൽ പ്രദർശിപ്പിച്ചുകൊണ്ട് സാമൂഹ്യ നിയന്ത്രണം എന്ന് ആശയത്തെ അവതരിപ്പിച്ചു. ആശയത്തെ കുറിച്ചുള്ള പൂർണമായ ധാരണ കൈവരിക്കുന്നതിന് വേണ്ടി സാമൂഹ്യ വ്യതിയാനങ്ങൾ സമൂഹത്തിന് നിലനിൽപ്പിനെ ബാധിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുവാനുള്ള പ്രവർത്തനമാണ് പഠിതാക്കൾക്ക് നൽകിയത്. പഠിതാക്കൾ പഠനപ്രക്രിയയിലും പ്രവർത്തനത്തിലും താല്പര്യ പ്രകടിപ്പിക്കുകയും സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. കഥാരൂപത്തിലുള്ള പഠനാശയത്തിന്റെ അവതരണം പഠിതാക്കളിൽ പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതായ അനുഭവപ്പെട്ടു.
https://heyzine.com/flip-book/14dadfa1ce.html













