ഓരോ അധ്യാപക വിദ്യാർത്ഥികളുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുവാനും നിരന്തരമായ പരിശീലനത്തിലൂടെ വിവിധ കഴിവുകളെ നേടിയെടുക്കാനും അധ്യാപന പരിശീലന കാലം വളരെയധികം സഹായകമാണ് അധ്യാപന പരിശീലന കാലഘട്ടത്തിൽ തന്നെ പ്രകടമായ പല മാറ്റങ്ങളും അധ്യാപക വിദ്യാർത്ഥികളിൽ രൂപപ്പെടുന്നു തടസ്സങ്ങൾ ഒന്നുമില്ലാതെ പരിശീലനത്തിന്റെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു അവതരണം ആയി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ഉണ്ടായിരുന്നു പ്രവർത്തനങ്ങൾ തന്നെ തിരഞ്ഞെടുക്കുകയും പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പ്രീ മോഡൽ പരീക്ഷയും അതോടൊപ്പം കമ്പ്യൂട്ടറിന്റെ പൊതു പരീക്ഷയും നടക്കുന്നതിനാൽ അധ്യാപകർ പൊതുവെ തിരക്കിലായിരുന്നു. ചോദ്യപേപ്പറുകൾ പരീക്ഷ ഹാളിൽ വിതരണം ചെയ്യുവാൻ അധ്യാപകരെ സഹായിക്കുകയും പരീക്ഷ ഹാളിൽ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധ മികവ് മുതലായ ക്ലാസുകളുടെ അധ്യാപകരുടെ പ്രത്യേകം പരിശീലന ക്ലാസുകളുടെയും സ്കൂളിലെ വിദ്യാർഥികളുടെ പാഠ്യപ്രവർത്തനങ്ങളിൽ മികവ് കൈവരിക്കുവാൻ അവരെ സഹായിക്കുന്നു വിദ്യാർഥികളുടെ എല്ലാ മേഖലയിലും ഉള്ള വിവിധ പ്രവർത്തനത്തിനായി പരിശ്രമിക്കുകയും നിരന്തരം അവർക്കാവശ്യമായ പ്രോത്സാഹനം പിന്തുണയും നൽകുന്ന ഒരുപറ്റം മാതൃക അധ്യാപകരാണ് പുത്തൂർ സർക്കാർ സ്കൂളിൻറെ ബലം ഇത്തരം അധ്യാപകരിൽ നിന്നും നിരവധി പാഠങ്ങൾ ഉൾക്കൊള്ളുവാൻ ഈ പരിശീലന കാലഘട്ടം സഹായകമായി