ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ വാരം സന്തോഷവും ആശങ്കയും ആകുലതകളും നിറഞ്ഞതായിരുന്നു. ഓഗസ്റ്റ് 12 നു പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കവാടം കടന്നതോടു കൂടി , ജീവിതത്തിലെ മറ്റൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചത്. ആദ്യത്തെ ആഴ്ചയത്തിൽ പ്രധാനമായും സ്കൂൾ അന്തരീക്ഷത്തെയും, സ്കൂൾ സമയക്രമങ്ങളെയും അതിലുപരി പഠിതാക്കളെയും മനസ്സിലാക്കുന്നതിനായി വിനിയോഗിച്ചു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാനും, സ്കൂൾ അധ്യാപകരുടെ നിർദേശപ്രകാരം നൽകിയിരിക്കുന്ന ചുമതലകൾ കൃത്യമായി നിറവേറ്റാനും പ്രത്യേകം ശ്രമിച്ചിരുന്നു. അധ്യാപക പരിശീലന കാലഘട്ടത്തിലെ ഓരോ ദിനവാറും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നൽകിയത്. സ്വയം വിലയിരുത്തുവാൻ ഉള്ള ഒരു അവസരം കൂടിയാണിത്.
Hey there, I'm Archana Devarajan, a Student-Teacher at KUCTE, Kulakkada. "The beautiful thing about learning is nobody can take it away from you." This blog unveils glimpses of my journey to becoming a gracious teacher like a cocoon to a butterfly. Here we go!
Friday
Weekend Reflection - 1
ക്ലാസ്സിൽ അവതരിപ്പിക്കുവാനുള്ള എല്ലാ പഠന ആശയങ്ങളെയും സംബന്ധിച്ച മുന്നൊരുക്കങ്ങൾ നടത്തുകയും , പഠന ആശയവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളെയും കൃത്യമായി പഠിക്കുകയും, ആശയങ്ങളെ പരസ്പരം ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുമുള്ള ആസൂത്രണം നടത്തുകയും ചെയ്തിരുന്നു. ഓരോ ആശയങ്ങളെയും പഠിതാക്കളിലേക്ക് എത്തിക്കുന്നതിനായി ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുകയും , പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തിരുന്നു.
സ്കൂളിൽ എത്തിയ ആദ്യ ദിവസം തന്നെ SPC Steps എന്ന സ്കൂളിന്റെ പരിപാടിയെ കുറിച്ച മനസ്സിലാക്കുവാൻ കഴിഞ്ഞു. പഠിതാക്കൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച മനസിലാക്കുവാനും പൊതുവിജ്ഞാന അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഒരു ക്രിയാത്മകമായ രീതിയാണ് സ്കൂളിലെ ഈ പദ്ധതി.
ഓഗസ്റ്റ് 12 ന് ആയിരുന്നു ലോക അന്താരാഷ്ട്ര യുവജന ദിനം. ഒരു സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക എന്ന നിലയിൽ ഈ ദിവസത്തിന്റെ പ്രാദാന്യത്തെ കുറിച് പഠിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുവാൻ ശ്രമിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ എല്ലാ വർഷവും നടത്തി വന്നിരുന്ന സ്വാതന്ത്ര്യ ദിന റാലി, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ,, ദുരിതബാധിതരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടു ഒഴിവാക്കിയിരുന്നു. SPC , സ്കൗട്സ് , ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു ദേശീയ പതാക ഉയർത്തിയിരുന്നു.
ആഗസ്ത് 16 ന് ആയിരുന്നു സ്കൂൾ പാർലമെന്റ് ഇലക്ഷൻ. തെരെഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനെയും മറ്റു അദ്ധ്യാപകരെയും തെരെഞ്ഞെടുപ്പ് നടത്തുന്നതിന് സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല. പഠിതാക്കളിൽ ജനാധിപത്യ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് അത്യന്താപേക്ഷിതമാണ്.




.jpeg)
.jpeg)