Monday

Teaching Practice Phase 1 - First Day

 ഒന്നാം ഘട്ട അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി ആദ്യ ദിനമായ ഇന്ന് കൃത്യസമയത്തുതന്നെ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേർന്നു. വളരെയധികം ആകാംക്ഷയോടു കൂടിയാണ് ഞാൻ സ്കൂളിൽ എത്തിയത്. സന്തോഷവും ആശങ്കയും കൂടി കലർന്ന ഒരു സമ്മിശ്ര വികാരമാണ് സ്കൂൾ കവാടം കടന്നപ്പോൾ മനസ്സിൽ തോന്നിയത്. എങ്കിലും ആത്മവിശ്വാസം കൈവെടിയാതെ സ്കൂൾ ഹെഡ് മിസ്ട്രെസ്സിനെ കാണുകയും , അറ്റെൻഡൻസ് രെജിസ്റ്ററിൽ ഒപ്പു വെക്കുകയും ചെയ്തുകൊണ്ട് ഞാൻ എന്റെ അദ്ധ്യാപക പഠന കാലഘട്ടത്തിലെ മറ്റൊരു അധ്യായത്തിനു തുടക്കം കുറിച്ചു .


1896 ൽ സ്ഥാപിതമായ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 128 വർഷത്തെ വിദ്യാഭ്യാസ ചരിത്രവും പാരമ്പര്യവുമുണ്ട് . കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട സ്കൂൾ, അതിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു പ്രൈമറി സ്കൂളായിരുന്നു. പിന്നീട് 1964 ലാണ് ഒരു ഹൈ സ്കൂളായി മാറിയത്.

                            


ക്ലാസ് ടുക്കുന്നതിനായി 8 സി ആണ് എനിക്ക് അനുവദിച്ചു നല്കിയിട്ടുണ്ടായിരുന്നത്. പാർലമെന്റിന്റെ പ്രധാന ചുമതലകൾ എന്ന പഠന ആശയമാണ് പഠിപ്പിക്കുവാനായി ഉദ്ദേശിച്ചിരുന്നത്. പഠന ആശയവുമായി ബന്ധപെട്ടു കൃത്യമായ മുന്നൊരുക്കവും ധാരണയും എനിക്കുണ്ടായിരുന്നു.

പഠന ആശയത്തെ ക്ലാസ്സിൽ അവതരിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തലേ ദിവസം തന്നെ തുടങ്ങിയിരുന്നു. ആശയവുമായി ബന്ധപ്പെട്ട വസ്തുതകളെ കൃത്യമായി പഠിക്കുകയും അവയെ എങ്ങനെ ബന്ധപ്പെടുത്തി അവതരിപ്പിക്കണമെന്നും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. പാർലമെന്റിന്റെ ചുമതലകൾ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചാൽ പഠിതാക്കളുടെ പഠന അനുഭവത്തെ മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞതിനാൽ വീഡിയോയിലൂടെ ആശയ അവതരണം തുടങ്ങാം എന്ന് തീരുമാനിച്ചു. ഒരു ബില് നിയമമാകുന്ന പ്രക്രിയയുടെ വ്യത്യസ്ത ഘട്ടങ്ങളെ കൃത്യതയോടെ പഠിക്കുന്നതിനായി അവ ഉൾകൊലുന്ന ഒരു ഫ്ലോ ചാർട്ടും അവതരിപ്പിക്കുവാനായി കരുതിയിരുന്നു. നിയമമാകുന്ന ഘട്ടങ്ങളെ ക്രോഡീകരിക്കുവാനുള്ള ഒരു പ്രവർത്തനവും നൽകുവാൻ തീരുമാനിച്ചിരുന്നു. കൃത്യമായി പഠന ആശയത്തെ ഉപസംഹരിച്ചു, പഠിതാക്കളെ വിലയിരുത്തുന്നതിനാവശ്യമായ ചോദ്യങ്ങളും ചോദിച്ചു കൊണ്ട് ക്ലാസ് പൂർത്തിയാക്കുവാനായുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തിരുന്നു.

ഇന്ന് അന്താരാഷ്ട്ര യുവജന ദിനമായിരുന്നു(12/08/24). യുവാക്കളെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരികവും നിയമപരവുമായ ഒരു കൂട്ടം പ്രേശ്നങ്ങളിലേക്ക് ശ്രെധ ആകർഷിപ്പിക്കുക എന്നതാണ് ദിവസത്തിന്റെ ഉദ്ദേശം. സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക എന്ന നിലയിൽ ദിവസത്തിന്റെ പ്രാധന്യത്തെകുറിച്ച് പഠിതാക്കളിൽ ഒരു അവബോധം സൃഷ്ടിച്ചു.

                        


പ്രതിഫലനം

ആദ്യ ദിനമായിരുന്നതിനാൽ തെറ്റുകളേതുമില്ലാതെ ക്ലാസ് എടുക്കുവാനായി സാധിച്ചിരുന്നില്ല. വളരെ കൃത്യമായ ആസൂത്രണത്തിലൂടെയും മുന്നൊരുക്കത്തിലൂടെയും വേണം അടുത്ത ക്ലാസ് പഠിപ്പിക്കുവാൻ എന്ന തിരിച്ചറിവ് എനിക്കുണ്ടായി. കൃത്യമായി ക്ലാസ്സിനെ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം നേടിയെടുക്കണം എന്ന പ്രതിഫലനവും ക്ലാസ്സിൽ നിന്നും എനിക്ക് ലഭിച്ചു.