അധ്യാപന പരിശീലന കാലഘട്ടം അധ്യാപക വിദ്യാഭ്യാസത്തിൻറെ ഒരു സുപ്രധാന ഭാഗമാണ്. അധ്യാപക വിദ്യാർത്ഥികളിൽ ആത്മവിശ്വാസം,ഉത്തരവാദിത്വബോധം, പ്രതിബദ്ധത എന്നിവ വളർത്തുവാനും അധ്യാപനത്തോടുള്ള അധ്യാപക വിദ്യാർത്ഥികളുടെ അഭിനിവേശം അളക്കുവാനും ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു. തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിന്റെ അഞ്ചാം വാരവും പൂർത്തിയാക്കുവാൻ സാധിച്ചു. നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഈ വാരത്തിൽ ഉണ്ടായിരുന്നത്. സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും, പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു.
പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ പഠന ആശയങ്ങൾക്കും പിന്നിൽ കൃത്യമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു. പഠന ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പ്രവർത്തനങ്ങൾക്ക് പുറമേ ആശയ അവതരണത്തിന്റെ രീതിയിലും ശൈലിയിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. മുൻ ക്ലാസുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെയും പഠിച്ച പാഠങ്ങളെയും മുൻനിർത്തി കൊണ്ടായിരുന്നു ഈ വാർത്ത എല്ലാ ക്ലാസ്സുകളും എടുത്തിരുന്നത്. പഠിതാക്കൾ പഠനപ്രക്രിയയിൽ താൽപര്യം പ്രകടിപ്പിച്ചതും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തതിനാൽ സന്തോഷം തോന്നി. ഈ ആഴ്ചയിൽ 8 ,9 ക്ലാസ് വിദ്യാർത്ഥികളുടെ പിടിഎ മീറ്റിംഗ് വ്യത്യസ്ത ദിനങ്ങളിൽ ആയി നടത്തിയിരുന്നു. ഓണപ്പരീക്ഷയിലെ പഠിതാക്കളുടെ പ്രകടനത്തെ മുൻനിർത്തിയാണ് മീറ്റിംഗ് കൂടുവാനായി തീരുമാനിച്ചത്.
ഓണപ്പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ മീറ്റിങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു.വിദ്യാർഥികളുടെ വ്യത്യസ്ത കഴിവുകളെ പ്രകാശിപ്പിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയുള്ള സ്കൂൾ ശാസ്ത്രമേള ഈ വാരത്തിൽ നടക്കുകയുണ്ടായി കാറ്റഗറി 2, 3 എന്നിവയിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളാണ് നടത്തിയത് വിജയികളായ വിദ്യാർത്ഥികൾക്ക് ഉപജില്ല മത്സരത്തിൽ സ്കൂളിലെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

