Tuesday

Shasthramela

 2024- 25 അധ്യായന വർഷത്തിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൂരിലെ സ്കൂൾ ശാസ്ത്രമേള ഒക്ടോബർ ഒന്നിന് രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. കാറ്റഗറി 2, 3 എന്നിവയിലെ മത്സരങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളുടെ വ്യത്യസ്ത കഴിവുകൾ പ്രകാശിപ്പിക്കുന്നതിനും അവയെ പരിപോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രപര പ്രവർത്തിപരിചിത ഐടി മേളകൾ നടത്തിവരുന്നത്.   ഈ വർഷത്തെ ശാസ്ത്രോത്സവത്തിന്റെ പ്രധാന പ്രമേയം സമൂഹത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും, ഉപപ്രമേയം ആരോഗ്യം പരിസ്ഥിതിയുള്ള ജീവിതശൈലി കാർഷികമാശയവിനിമയവും ഗതാഗതവും എന്നിവയായിരുന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ,എക്സ്പിരിമെന്റ് റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിലായി നിരവധി വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. സാമൂഹ്യശാസ്ത്രം മോഡലുകളെ വിലയിരുത്തുന്നതിനായി ഞാൻ സാമൂഹിക അധ്യാപകരെ സഹായിക്കുകയും ചെയ്തു.