Friday

Weekend Reflection- 4

 വിദ്യാർഥികളിൽ ജിജ്ഞാസ ക്രിയാത്മകതയും പ്രചോദിപ്പിക്കാനും അവരിൽ വിമർശനാത്മക ചിന്ത വളർത്താനും അവരുടെ മാനസികമായ വികാസത്തിലും അധ്യാപകർ ബഹുമുഖമായ പങ്കുവഹിക്കുന്നു. അതിനുവേണ്ടി അധ്യാപക വിദ്യാർത്ഥികളെ പ്രാപ്തരാകുവാൻ അധ്യാപന പരിശീലന കാലഘട്ടം സഹായിക്കുന്നു.മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ പരിശീലനത്തിന്റെ നാലാം വാരവും പൂർത്തിയാക്കുവാൻ സാധിച്ചു. നാല് പ്രവർത്തി ദിനങ്ങൾ ആണ് ഈ വാരത്തിൽ ഉണ്ടായിരുന്നത്. അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും പിന്തുണയും പങ്കാളിത്തവും നൽകാൻ സാധിക്കുകയും ചെയ്തു.  

ക്ലാസ്സിൽ അവതരിപ്പിക്കാനുള്ള എല്ലാ പഠന ആശയങ്ങൾക്കും കൃത്യമായ മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു.  പഠന ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ, ആശയങ്ങളുടെ അവതരണ രീതി എന്നിവയിലെല്ലാം തന്നെ ആവശ്യമായ ശ്രദ്ധ പുലർത്തിയിരുന്നു. ആശയ സംഭാവന മാതൃക, ഐസിടി മാതൃക എന്നിവയിൽ ക്ലാസിൽ ആശയം അവതരിപ്പിക്കാൻ കഴിഞ്ഞതൊരു പുതിയ അനുഭവമായി മാറി. ഈ ആഴ്ചയിൽ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞങ്ങളുടെ കോളേജിൽ നിന്നും സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ബിനി ടീച്ചറും ജനറൽ എജുക്കേഷൻ അധ്യാപിക ഡോക്ടർ ദുർഗ ലക്ഷ്മി ടീച്ചറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു. ക്ലാസ് നിരീക്ഷിച്ചതിനു ശേഷം അധ്യാപകർ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുറച്ചുകൂടി മികവോടെ ക്ലാസ് എടുക്കുവാനുള്ള പ്രചോദനം അധ്യാപകരുടെ വിലയിരുത്തലിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും ലഭിച്ചു.


അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന ശാസ്ത്രമേളയുടെ തയ്യാറെടുപ്പുകൾ ഈ ആഴ്ചയിൽ തന്നെ തുടങ്ങിയിരുന്നു. അതിൻറെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ് ക്വിസ് ,ടാലൻറ് സെർച്ച്, പത്രവായന മത്സരം എന്നിവയുടെ സ്ക്രീനിങ് നടത്തുകയുണ്ടായി. ഈ മത്സരങ്ങൾക്ക് എല്ലാം മേൽനോട്ടം വഹിച്ചിരുന്നത് സാമൂഹ്യശാസ്ത്ര അധ്യാപികയായ ദിവ്യ  ടീച്ചർ ആയിരുന്നു. മത്സരം നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുവാൻ എനിക്ക് സാധിച്ചു. 

2024-25 അധ്യായനവർഷത്തിലെ ഉപജില്ല കായികമേളയിൽ 352 പോയിന്റോടുകൂടി പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച സ്കൂളും ഓവറോൾ ചാമ്പ്യന്മാരുമായി മാറി. ആകാശ് സുനിൽ എന്ന ഹൈസ്കൂൾ വിദ്യാർത്ഥി എട്ടു പോയിന്റോടുകൂടി മികച്ച മൂന്നാമത്തെ വ്യക്തിഗത ചാമ്പ്യനുമായി മാറി.

കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിൻറെ അഭിമാനമായി മാറിയ എല്ലാ വിദ്യാർത്ഥികളെയും, അവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകിയ കായിക അധ്യാപിക ഷംല ടീച്ചറിനെയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് അഭിനന്ദിച്ചു.  ആശയ സമ്പാദനം, ഐസിടി എന്നീ മാതൃകയിൽ ക്ലാസ് എടുക്കുവാൻ സാധിച്ചത് പുതിയൊരു അനുഭവമായി മാറി.  ക്ലാസ്സിനെ കുറിച്ചുള്ള അധ്യാപകരുടെ പ്രതികരണവും അഭിപ്രായവും വരും ക്ലാസുകളിൽ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നൽകി.