Friday

Weekend Reflection -1

 രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി വീണ്ടും തിരികെ പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ മനസ്സിൽ സന്തോഷം തോന്നി ആദ്യഘട്ട പരിശീലന കാലത്തെ പോലെ ആശങ്കകൾ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല സ്കൂൾ അന്തരീക്ഷവുമായി നല്ല രീതിയിൽ ഇതിനോടകം പൊരുത്തപ്പെട്ടിരുന്നു നന്നായി പൂർത്തിയാക്കുവാൻ സാധിച്ചു മൂന്ന് പ്രവർത്തി ദിനങ്ങൾ ആണ് ലഭിച്ചത് ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെ മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു. 



 പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു പ്രധാനമായും രണ്ട് ക്ലാസുകളാണ് ഈ വാരത്തിൽ എടുക്കുവാൻ സാധിച്ചത് ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശങ്ങൾക്കും പിന്നെ കൃത്യമായി മുന്നൊരുക്കങ്ങളും ആസൂത്രണവും ഉണ്ടായിരുന്നു പഠന ആശയങ്ങൾ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു ആവശ്യമായ എല്ലാ പഠനോപകരണങ്ങൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്തു പഠിതാക്കൾ പഠനപ്രക്രിയയുമായി പങ്കെടുക്കുന്നതിനാൽ മനസ്സിൽ സന്തോഷം തോന്നിയിരുന്നു.  ലോക ശിശുദിനം ഈ വാരത്തിലായിരുന്നു അന്താരാഷ്ട്ര ശിശുദിനം ആദ്യമായി പ്രഖ്യാപിച്ചത് 1950 ആയിരുന്നു ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമിക്കും കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പഠിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു.  



കലോത്സവം കുളക്കട സർക്കാർ സ്കൂളിൽ വച്ച് നടന്നുവരികയാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനായി വിദ്യാർഥികളും അവർക്കാവശ്യമായ സഹായവും പിന്തുണയും നൽകുവാനായി അധ്യാപകരും കലോത്സവം നഗരിയിൽ പോയിരുന്നു. 



അധ്യാപകർ കലോത്സവം ചുമതലയുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നതിനാൽ എല്ലാ ക്ലാസ്സുകളുടെയും ചുമതല ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും നിയന്ത്രിക്കുന്നതിലും സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും നേരിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു എങ്കിലും ഇത്തരം ഒരു അനുഭവം പുതുമയുള്ളതായിരുന്നു വിദ്യാർഥികളെ നിയന്ത്രിക്കുവാൻ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നടപ്പിലാക്കുവാനും അധ്യാപകർ എത്രമാത്രം പരിശ്രമിക്കണമെന്ന് ഈ അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ വാരത്ത് ലഭിച്ചത് പരിസരത്തിന്റെ ഓരോ ഘട്ടവും ദിനങ്ങളും കടന്നുപോകുന്നതും വ്യത്യസ്തങ്ങളായ അനുഭവങ്ങളും അറിവുകളും നേടിയെടുക്കുവാൻ കഴിയുന്നു.