Friday

Weekend Reflection - 10

 വിദ്യാർത്ഥികളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുവാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരുമായി മാറ്റുന്നതിൽ അധ്യാപകർനിർനായ പങ്കുവഹിക്കുന്നു.  മറ്റു തൊഴിലുകൾക്ക് കൂടി അടിത്തറ പാകുന്ന തൊഴിലാണ് അധ്യാപനം. ഇത്തരത്തിലുള്ള ഒരു ശ്രേഷ്ഠമായ തൊഴിൽ ചെയ്യുവാനും അതിനെക്കുറിച്ച് പഠിക്കുവാൻ സാധിച്ചത് വളരെ സന്തോഷമുളവാക്കുന്നു. അധ്യാപന പരിശീലന കാലഘട്ടത്തിന്റെ അവസാന വാരവും വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു. ജീവിതത്തിൽ ഒരുപാട് അറിവുകളും അനുഭവങ്ങളും നേടിയെടുക്കുവാൻ പരിശീലന കാലഘട്ടം സഹായകമായി.

സപ്താംഗങ്ങൾ എന്ന പഠന ആശയത്തെ ഇന്നവേറ്റീവ്  ലെസ്സൺ ആയി ഈ വാരത്തിൽ അവതരിപ്പിക്കുകയുണ്ടായി. നിർമ്മിത ബുദ്ധിയുടെ  സഹായത്തോടെ ഒരു അനിമേഷൻ വീഡിയോ തയ്യാറാക്കിയിരുന്നു. അത് പ്രദർശിപ്പിച്ചു കൊണ്ടാണ്  ഇന്നോവേറ്റീവ് ലെസ്സൺ അവതരിപ്പിച്ചത്. പഠിതാക്കൾ വളരെ സജീവമായ ഊർജ്ജലരായി പഠനപ്രക്രിയയിൽ പങ്കെടുത്തു.



ഈ ആഴ്ചയിൽ നാഷണൽ  അച്ചീവ് മെൻറ് സർവ്വേയുടെ പരീക്ഷയുണ്ടായിരുന്നു.  ഒമ്പതാം ക്ലാസ്സിൽ പരീക്ഷ നടത്തുവാൻ അവസരം ലഭിച്ചു. അധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള മറ്റു ചുമതലകൾ നിർവഹിക്കും സ്കൂളിൻറെ പ്രവർത്തനങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.ബിഎഡ് കരിക്കുലത്തിൻറെ ഭാഗമായുള്ള അച്ചീവ്മെൻറ് ടെസ്റ്റ് നടത്തുവാൻ സാധിച്ചു. പരിശീലന ഘട്ടത്തിന്റെ അവസാന ദിനം സമ്മിശ്ര വികാരങ്ങൾ നിറഞ്ഞതായിരുന്നു. 

പഠന ആശയത്തിന്റെ അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ, ക്ലാസ് എടുക്കുക, സ്കൂൾ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അധ്യാപകരും വിദ്യാർത്ഥികളുമായുള്ള ഊഷ്മളമായ സൗഹൃദം, ഇവയെല്ലാം തന്നെ കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ  ദിനചര്യയായിരുന്നു. അതുകൊണ്ട് തന്നെ സ്കൂൾ കവാടം നടന്നപ്പോൾ വല്ലാത്ത സങ്കടം മനസ്സിൽ അനുഭവപ്പെട്ടു. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന  ഒരു പിടി നല്ല ഓർമ്മകൾ തന്ന,എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരിടത്തേക്ക് വീണ്ടും തിരികെ വരാമെന്ന് ശുഭപ്രതീക്ഷയോടെ ഞാൻ അവിടെ നിന്നും പടിയിറങ്ങി.