കഥാശേഷം
പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് 2025 ജനുവരി ഒന്നിന് കഥ ശേഷം എന്ന പേരിൽ അന്തരിച്ച വിഖ്യാതനായ സാഹിത്യകാരനായ എം ടി വാസുദേവൻ നായരുടെ അനുസ്മരണ ചിത്രപ്രദർശനം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. അതോടൊപ്പം ആനി ദിവസം തന്നെ സ്കൂൾ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഒരു അനുസ്മരണ യോഗവും നടത്തിയിരുന്നു.
നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്ര സംവിധായകൻ നാടകകൃത്ത് സാഹിത്യകാരൻ എന്ന നിലകളിൽ പ്രശസ്തനായ അതുല്യ കലാകാരനായ എംടിയുടെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനമായിരുന്നു കഥാശേഷം
.jpeg)
