Tuesday

"ചിരാത്" - രണ്ടാം ദിനം

 പ്രഭാത യോഗ അഭ്യാസം ശ്രദ്ധേയമേകാഗ്രതയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഒരു പുതിയ ദിവസം ആരംഭിക്കുവാൻ ഉള്ള മികച്ച ഉപാധിയായതിനാൽ സിരാജ് 2024 ക്യാമ്പിന്റെ രണ്ടാം ദിനം യോഗ അഭ്യാസത്തിലൂടെയാണ് ആരംഭിച്ചത് രണ്ടാം ദിനത്തിൽ ഞാൻ ഉൾപ്പെട്ട ഗ്രൂപ്പ് കമ്മിറ്റിയിലാണ് സുമതി ഉണ്ടായിരുന്നത് രാവിലെ മുതൽ തന്നെ ഗ്രൂപ്പിൽ എല്ലാ അംഗങ്ങളും ക്യാമ്പ് കോഡിനേറ്ററിന്റെ നിർദേശപ്രകാരമുള്ള ചുമതലകൾ നിർവഹിച്ചിരുന്നു. 

 ആരോഗ്യ അവബോധം ക്ലാസ് ചിരാതി 20024 സഹവർത്തി ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ കൃത്യം 10 30 ന് ആരോഗ്യ പരിപാടിയുണ്ടായിരുന്നു കൊല്ലം ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസറും ജില്ലാ മെഡിക്കൽ ഓഫീസറുമായ ശ്രീ ദിലീപ്ഖാൻ കെഎം ആണ് ആരോഗ്യത്തെക്കുറിച്ച് ഒരു അവബോധം ക്ലാസ് നടത്തിയത് ക്ലാസിനു ശേഷം സംശയങ്ങൾ വ്യത്യസ്തമായി ഞങ്ങളുടെ സംശയങ്ങളിൽ നിന്നുമാണ് രോഗം ഇല്ലാത്ത ഒരു അവസ്ഥ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നാൽ രോഗമില്ലാത്ത അവസ്ഥയ്ക്ക് എന്നതിലുപരി ആരോഗ്യമെന്നാൽ സുസ്ഥിതി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. 



  പ്രതിഫലനം

 ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി വെല്ലുവിളിയാണ് ജീവിതശൈലി രോഗങ്ങൾ ജീവിതശൈലി രോഗങ്ങൾ പ്രാഥമികമായ ആളുകളുടെ ദൈനംദിന ശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗങ്ങളാണ് അറിഞ്ഞോ അറിയാതെ നാം പിന്തുടരുന്ന അനാരോഗ്യപരമായ ശീലങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും സാംക്രമിക്കെതിരെ രോഗങ്ങൾക്കും കാരണമാകുന്നു അതിനാൽ കൃത്യമായ ഒരു ജീവിത രീതിയിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ തടുക്കുവാൻ സാധിക്കുകയുള്ളൂ ആവശ്യമാണ് കഴിക്കേണ്ടതെന്ന് തിരിച്ചറിവ് ക്ലാസിൽ നിന്നും ലഭിച്ചു ഇത്രയും നാളും തെറ്റായ രീതിയിലാണ് ഭക്ഷണം കഴിച്ചിരുന്നത് എന്ന് തിരിച്ചറിവ് ആശങ്ക ഉണ്ടാക്കി വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെ തരണം ചെയ്യുന്നതിന് വേണ്ടിയുള്ള സർക്കാർ സേവനങ്ങൾ ആയ ജില്ലാ മാനസിക ആരോഗ്യ പദ്ധതിയെക്കുറിച്ച് ഈ ക്ലാസ്സിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു.

   ഫയർ ആൻഡ് റെസ്ക്യൂ

 2024 സഹവർത്തിത്വ ക്യാമ്പിന്റെ രണ്ടാം ദിനം ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള സർക്കാരിൻറെ അഗ്നി രക്ഷാസേന വകുപ്പിന്റെ ഒരു ക്ലാസ് ഉണ്ടായിരുന്നു അഗ്നിബാധ പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ രക്ഷാപ്രവർത്തനം നടത്തുന്ന സേനാവിഭാഗമാണ് കേരള സർവീസസ് നിത്യജീവിതത്തിൽ ഏറെ ഉപയോഗപ്രദമായ ഈ ക്ലാസ്സ് കേരള സർവകലാശാല അധ്യാപക അധ്യാപകരുടെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ അഗ്നി സുരക്ഷാസേനയുടെ പത്തനാപുരം ഓഫീസറായ ശിവകുമാർ ആയിരുന്നു നടത്തിയിരുന്നത് കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചരിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. 



 പ്രതിഫലനം 

അപകടങ്ങൾ എപ്പോഴും അവിചാരിതമായിട്ടായിരിക്കും നമ്മുടെ മുന്നിൽ കടന്നുവരുന്നത് അത്തരം സാഹചര്യങ്ങളിൽ നമ്മളെയും നമുക്ക് പ്രിയപ്പെട്ടവരെ നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ മരണത്തിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് കരകയറ്റം എന്ന ഏറ്റവും ഉപയോഗപ്രദമായ സുപ്രധാന അറിവ് ക്ലാസിലൂടെ എനിക്ക് ലഭിച്ചു രോഗങ്ങൾ മൂലമുള്ള ഹൃദയസ്തംഭനങ്ങൾ സർവ്വസാധാരണമായി മാറിയ ഈ കാലഘട്ടത്തിൽ ഇത്തരം ജീവൻ രക്ഷാമാർഗങ്ങളെ കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്.