Thursday

Valentine's day & Black day

 ഫെബ്രുവരി 14 - വാലെന്റൈൻസ് ഡേ

പ്രണയിതാക്കൾക്കു അവരുടെ പ്രണയം ആഘോഷിക്കുവാനുള്ള ദിനം. പരസ്പരം പ്രണയിക്കുന്നവർക്കും, പ്രണയം തുറന്നുപറയാനിരിക്കുന്നവർക്കും, പ്രണയം മനസ്സിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നവർക്കുമുള്ള ഒരു ദിനം. പരസ്പരം പൂക്കളും, സമ്മാനങ്ങളും, നല്ല നിമിഷങ്ങളും കൈമാറുന്നു. KUCTE കുളക്കടയിലെ കോളേജ് യൂണിയൻ വിദ്യാർത്ഥികൾക്കായി വാലെന്റൈൻസ് ഡേ ആഘോഷം നടത്തുകയുണ്ടായി.   



ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുമ്പോഴും, ഫെബ്രുവരി 14 ഇന്ത്യക്ക് ബ്ലാക്ക് ഡേ ആണ്. 2019  ലെ ഒരു പ്രണയദിനത്തിലായിരുന്നു കശ്മീരിലെ പുൽവാമയിലെ വെച്ച്  തീവ്രവാദ ആക്രമണത്തിൽ 40 ധീര ജവാന്മാർ വീരമൃത്യു പ്രാപിച്ചത്. അവരുടെ സ്തുത്യർഹമായ സേവനത്തിനുമുന്പിൽ തൊഴുതുകൊണ്ടു ഞങ്ങൾ അവരുടെ ഓർമക്കായി മെഴുകുതിരി നാളം തെളിയിച്ചു.