വിദ്യാഭ്യാസം
എന്ന പ്രക്രിയയുടെ യഥാർത്ഥ
ലക്ഷ്യമെന്ത്? ജീവിതത്തിലെ കുറെയേറെ വർഷങ്ങൾ
വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും അതിന്റെ ആത്യന്തികമായ ഉദ്ദേശം
മനസ്സിലാക്കുന്നതിൽ നമ്മുക്ക് തെറ്റുപറ്റിയോ?
പ്രശസ്ത എഴുത്തുകാരനും തത്വശാസ്ത്രജ്ഞനുമായ ജെ കൃഷ്ണമൂർത്തി
വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചും , ജീവിതത്തിലെ
അതിന്റെ പ്രാധന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് “എഡ്യൂക്കേഷൻ ആൻഡ്
ദി സിഗ്നിഫിക്കൻസ് ഓഫ്
ലൈഫ്”.
ആധുനിക വിദ്യാഭ്യാസ
സമ്പ്രദായം വിദ്യാർത്ഥികളെ അറിവ് സമ്പാദിക്കുന്നതിനും ഒരു ജോലിക്കു പാകപ്പെടുത്തുന്നതിലും
മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നു. വിദ്യാഭ്യാസം എന്നാൽ വരുമാനം നേടുന്നതിനുള്ള ഒരു
ഉപാധി മാത്രമല്ല മറിച്ചു ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നല്കുന്നതായിരിക്കണം
എന്ന് കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. വിദ്യാഭാസത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം ആത്മജ്ഞാനമാണ്. സ്വന്തം സ്വത്വത്തെക്കുറിച്ചു മനസ്സിലാക്കുവാനുള്ള മാർഗമാണ് വിദ്യാഭ്യാസം, അതിനു നിലവിലുള്ള
വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതേണ്ടതായുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിനു ജീവിതത്തിലുള്ള
യഥാർത്ഥ പ്രാധന്യം മനസിലാക്കുവാൻ എന്നെ ഈ പുസ്‌തകം ഒരുപാട് സഹായിച്ചു. ഒരു അദ്ധ്യാപക
വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാഭ്യാസത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ ഈ പുസ്‌തകം
മാറ്റിയെടുത്തു.
വിദ്യാർത്ഥികളും
, അധ്യാപകരും , രക്ഷിതാക്കളും , വിദ്യാഭ്യാസ
പ്രക്രിയയിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ളവരും തീർച്ചയായും
വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
