Saturday

Weekend Reflection- 9

 ഒരു അധ്യാപക വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്ക് സ്വയം വിലയിരുത്തുവാനും എൻറെ കഴിവുകളെ തിരിച്ചറിയുവാനും അവ മെച്ചപ്പെടുത്തുവാനും പോരായ്മകളെ തിരുത്തുവാനും സാധിച്ച ഒരു സുവർണ്ണ അവസരമാണ് അധ്യാപന പരിശീലന കാലഘട്ടം. മറ്റു തടസ്സങ്ങളും ആശങ്കകളും ഇല്ലാതെ പരിശീലനത്തിന് മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു. ഈ വാരത്തിൽ പ്രധാനമായും മൂന്നു ക്ലാസ്സുകളാണ് എടുത്തത്.  പ്രകാരമുള്ള ക്ലാസുകൾ എടുക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ക്ലാസുകളിലെ ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ആശയങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും, പഠിതാക്കൾക്ക് പഠനപ്രക്രിയയുമായി ബന്ധപ്പെട്ട പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു. ആസൂത്രണം ചെയ്തത് പോലെ തന്നെ പഠന ആശയങ്ങളെ അവതരിപ്പിക്കുവാൻ സാധിച്ചതിൽ സംതൃപ്തി തോന്നി. കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേള കൊല്ലത്ത് വച്ച് ഈ വാരത്തിൽ നടക്കുകയുണ്ടായി. മത്സരത്തിൽ മികച്ച പ്രകടനമാണ് പുത്തൂർ ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥികൾ കാഴ്ചവെച്ചത്റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ സാമൂഹ്യശാസ്ത്രമേള വിഭാഗത്തിൽ 49 പോയിന്റോടു കൂടി   ജി എച്ച് എസ് എസ് പുത്തൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒരു സ്പെഷ്യൽ അസംബ്ലി നടത്തിയിരുന്നു. കേരളത്തിന്റെ ലഘു ചരിത്രം കേരളപ്പിറവി ഗാനങ്ങൾ എന്നിവയെല്ലാം അസംബ്ലിയിൽ ഉൾപ്പെട്ടിരുന്നു.



പ്രധാന അധ്യാപിക ശാസ്ത്രമേള വിജയികളെ അനുമോദിക്കുകയും എൽ എസ് എസ് യു എസ് എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. പഠിതാക്കളുടെ പ്രവർത്തനങ്ങളിൽ അധ്യാപകർ വഹിക്കുന്ന നിർണായ പങ്കിനെ കുറിച്ച് മനസ്സിലാക്കുവാനും അധ്യാപകർ വിദ്യാർഥികളിൽ ചെലുത്തുന്ന സ്വാധീനം എത്രമാത്രമാണ് തിരിച്ചറിയുവാനും ഈ പരിശീലന കാലഘട്ടം വളരെ സഹായകരമായി.