ഒന്നാം സെമസ്റ്റർ B.Ed. ലെ സോഷ്യലി യൂസ്ഫുൾ ആൻഡ് പ്രൊഡക്ടിവ് വർക്കിന്റെ (SUPW) ഭാഗമായി ഞങ്ങൾ KUCTE കുളക്കടയിലെ സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ സോപ്പ്, പേപ്പർ സോപ്പ്, ഫ്ലോർ ക്ലീനിങ് ലോഷൻ, പേപ്പർ ബാഗ്, എന്വല്പ് എന്നി ഉത്പന്നങ്ങൾ ഉണ്ടാക്കി.
1. സോപ്പ് നിർമ്മാണം
സോപ്പ് നിർമ്മിക്കുവാനായി ആദ്യം കാസ്റ്റിക് സോഡയിലേക്ക് വെള്ളം ചേർത്ത് ഇളക്കുക. 200 gm കാസ്റ്റിക് സോഡയ്ക്ക് 600 ml വെള്ളം ആവശ്യമാണ്. തുളസി നീര്, കറ്റാർവാഴയുടെ ജ്യൂസ്, ചെമ്പരത്തി നീര് മുതലായവ ചേർത്താൽ പ്രകൃതിദത്തമായ നിറവും ഗുണവും നൽകും. അതിനുശേഷം ടാൽക് പൗഡറിലേക്ക് വെളിച്ചെണ്ണ ചേർത്തിളക്കുക. നേരത്തെ തയാറാക്കിവെച്ച ക്യാപ്സ്റ്റിക് സോഡാ മിശ്രതവും ടാൽക് പൗഡർ ഒരുമിച്ചു ചേർത്ത് തുടർച്ചയായി ഇളക്കുക. ഈ സമയം സോയ്പ്പിലേക്ക് ആവശ്യമുള്ള ഫ്രാഗ്രൻസ് ചേർക്കാവുന്നതാണ്. ഓർഗാനിക് സോപ്പ് വേണ്ടവർക്ക് കളർ ഒഴിവാക്കാവുന്നതാണ്. ശേഷം ഈ മിക്സ് ഒരു മോൾഡിലേക്ക് മാറ്റാവുന്നതാണ്. സോപ്പ് ഉറച്ചുകഴിഞ്ഞാൽ ഉപയോഗത്തിന് തയ്യാർ.
2. ഫ്ലോർ ക്ലീനിങ് ലോഷൻ
ഫ്ലോർ ക്ലീനിങ് ലോഷൻ നിർമ്മിക്കുവാനായി ആവിശ്യത്തിന് വലിപ്പമുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് സ്ലറി അഥവാ ഫിനായിൽ കോമ്പൗണ്ട് ഒഴിച്ച് ഒരേ ദിശയിൽ ഇളക്കുക. 100 ml സ്ലറിക്ക് 1 liter വെള്ളം എന്ന അളവിൽ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യക. ശേഷം ഇഷ്ടമുള്ള കുപ്പികളിലേക്ക് പകർന്നു വെക്കുക.

.jpeg)


