KUCTE, കുളക്കട 2023-24 അധ്യയന വർഷത്തിലെ കോളേജ് യൂണിയൻ ഉദ്‌ഘാടനവും 2023 ലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ ഫങ്ക്ഷനും വളരെ വിപുലമായി കോളേജ് ജനറൽ ഹാളിൽ വെച്ച് നടന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും , ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ് തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ശ്രി ജിതേഷ്‌ജിയും, ഫ്ലയിങ് ചാക്കോ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബോൾ താരവും , റിട്ടയേർഡ് പോലീസ് സൂപ്രണ്ട് കൂടിയായ ശ്രി കെ ടി ചാക്കോയും ചേർന്ന് കോളേജ് യൂണിയനും ബഹുമാനപെട്ട കൊല്ലം ജില്ലാ അംഗം ശ്രീമതി ആർ രശ്മി മെറിറ്റ് ഡേയും ഉദ്ഘടാനം ചെയ്തു. അതോടൊപ്പം സഹസ്ര കോളേജ് യൂണിയന്റെയും , ആർട്സ് , സ്പോർട്സ്, ലിറ്റററി ക്ലബ്ബുകളുടെയും പേരും ലോഗോയും റിവീൽ ചെയ്തു. അതോടൊപ്പം മധുരം മ്യുസിക് ബാൻഡിന്റെ സംഗീത വിരുന്നു കൂടിയായപ്പോൾ അതിമനോഹരമായ ഒരു ചടങ്ങായി മാറി.


