Friday

International Yoga Day


 മനസ്സും ശരീരവും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തുവാൻ യോഗ സഹായകരമാണ്. പ്രായഭേദമന്യേ ആർക്കും പരിശീലിക്കാവുന്ന വ്യായാമ രീതിയാണ് യോഗ. യോഗയുടെ ഗുണങ്ങളും പ്രാധാന്യവും കണക്കിൽ എടുത്തുകൊണ്ടും അവ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയും എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചുവരുന്നു. 

കേരള സർവകലാശാല അധ്യാപക പഠന കലാലയം കുളക്കടയിൽ കായിക അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയുണ്ടായി. യോഗയുടെ ചരിത്രം ഗുണങ്ങൾ പ്രാധാന്യം എന്നിവയെ കുറിച്ച് സംസാരിക്കുകയും ശേഷം എല്ലാ വിദ്യാർത്ഥികളും യോഗ പരിശീലിക്കുകയും ചെയ്തു.