സന്തോഷത്തിനപ്പുറം , യാത്രകൾ എന്നും ഫലപ്രദമായ ഒരു വിദ്യാഭ്യാസ മാർഗ്ഗം കൂടിയാണ്. അവ അടച്ചിട്ട ക്ലാസ്സ്‌റൂം ചുവരുകൾക്കപ്പുറമുള്ള ലോകത്തെ കാണാനും അത് അനുഭവിക്കാനുമുള്ള അവസരം നമ്മൾക്ക് നേടി തരുന്നു. യാത്രകൾ പോകുന്നത് നമ്മൾക്ക് പ്രിയപെട്ടവരുമൊത്താണെങ്കിൽ അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചില നല്ല നിമിഷങ്ങൾ നമ്മൾക്ക് സമ്മാനിക്കുന്നു.
അത്തരത്തിൽ ഒരു പിടി നല്ല ഓർമകൾ എനിക്ക് സമ്മാനിച്ച ഒരു പഠന യാത്രയായിരുന്നു കുളക്കട KUCTE യിൽ നിന്നും ഞങ്ങൾ 55 സഹപാഠികൾ ചേർന്നുള്ള വാഗമണിലേക്കുള്ള ഞങ്ങളുടെ ഫീൽഡ് ട്രിപ്പ് .
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലും കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലും , കാഞ്ഞിരപ്പള്ളി താലൂക്കിലുമായി സ്ഥിതി ചെയ്യുന്ന 1100 മീറ്റർ സമുദ്രനിരപ്പിൽ നിന്നും ഉയർന്നുകിടക്കുന്ന പച്ചപരവതാനിവിരിച്ച അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാന്റിലിവർ ഗ്ലാസ്സ് ബ്രിഡ്‌ജ്, ബ്രിട്ടീഷുകാർ 1926 യിൽ സ്ഥാപിച്ച തേയില തോട്ടങ്ങൾ, അഡ്വെഞ്ചർ പാർക്ക്, പൈൻ കാട് , കുരിശുമല, തണുത്ത കാലാവസ്ഥ എന്നിവയെല്ലാംതന്നെ വാഗമണിനെ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമാക്കി.
എത്ര മനോഹരമായാണ് വാഗമൺ പോലെ ഒരു ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.
![]() |
| വാഗമണിലെ അഡ്വെഞ്ചർ പാർക്കിന്റെ മുഖ്യ ആകർഷണം ക്യാന്റിലിവർ ഗ്ലാസ്സ് ബ്രിഡ്‌ജ് ആണ്. കൂടാതെ പാരഗ്ലൈഡിങ്, സിപ് ലൈൻ, ബൻജീ ട്രംപോളിൻ എന്നി റിക്രിയേഷണൽ ആക്ടിവിറ്റീസും ഉണ്ട്. |




